താൾ:Rasikaranjini book 3 1904.pdf/652

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨ ] ജപ്പാൻകാരും അവരുടെ ചക്രവർത്തിയും 639

ന്മാരുടെ അതിപ്രശോഭിതങ്ങളും അത്യുത്തമങ്ങളും ആയ ഗുണങ്ങളുടെ ഇരിപ്പിടങ്ങളായിത്തീരുന്നതുമാകുന്നു.

(2)

നമ്മുടെ സൈന്യങ്ങൾക്കു

യോദ്ധാക്കളായ നിങ്ങളുടെ പരമാധികാരമുള്ളനായകൻ നാമാകുന്നു എന്നു മനസ്സിലാക്കുക. നമ്മുടെ കൈകളും കാലുകളും നിങ്ങളാകുന്നു എന്നു നാം വിശ്വസിക്കുന്നതുപോലെ നിങ്ങളുടെ കഴുത്തും തലയും നിങ്ങളുടെ ചക്രവർത്തിയായ നാം ആകുന്നു. എന്നു നിങ്ങൾ വിചാരിക്കണം. എന്നാൽ നമ്മൾക്കു പരസ്പരം ഉള്ള സ്നേഹത്തിന്നു മതിയായ അഗാധത ഉണ്ടാകുന്നതാകുന്നു. പരമോൽകൃഷ്ടമായ ദൈവത്തിന്റെ അനുഗ്രഹം മിഥ്യയാകാതിരിക്കത്തക്കവണ്ണവും നമ്മുടെ അതിവിശിഷ്ടന്മാരായ ഗുരുകാരണവന്മാർ നമുക്കു ചെയ്തിട്ടുള്ള അമിതഗുണങ്ങൾക്കു തക്ക പ്രതിഫലം ചെയ്ത് നാം സൽപാത്രമായി തീരത്തക്കവണ്ണവും നമ്മുടെ രാജ്യത്തെ പരിപാലനം ചെയ്‌വാൻ നാം ശക്തനാണോ അല്ലയൊ എന്ന സംഗതി യോദ്ധാക്കളായ നിങ്ങൾ നിങ്ങളുടെ കർത്തവ്യകർമ്മം ശരിയായി നടുത്തുമൊ ഇല്ലയൊ എന്ന സംഗതിയെ ആശ്രയിച്ചാണ് നിൽക്കുന്നത്. നമ്മുടെ സാമ്രാജ്യത്തിന്റെ ശ്രേയസ്സിനു വല്ല ഹാനിയും സംഭവിക്കുന്നപക്ഷം അതിനാൽ ഉണ്ടാകുന്ന മനോവേദനയിൽ നമ്മോടുകൂടി നിങ്ങൾ പങ്കുകൊള്ളുവാനുള്ളതും, നിങ്ങളുടെ ബലവീര്യപരാക്രമങ്ങൾകൊണ്ടു ലോകം മുഴുവനും ശോഭിക്കുന്നപക്ഷം, അതിനാലുണ്ടാകുന്ന ശ്രേയസ്സിൽ നിങ്ങളോടുകൂടി നാം പങ്കുകൊള്ളുവാനുള്ളതും ആകുന്നു. നിങ്ങൾ നിങ്ങളുടെ കർത്തവ്യകർമ്മം ശരിയായി ചെയ്കയും നമ്മോടുകൂടി ഏകമനസ്സായിനിന്നു രാജ്യരക്ഷയ്ക്കുവേണ്ടി നിങ്ങളുടെ ശക്തി ഉപയോഗിക്കുകയും ചെയ്താൽ നമ്മുടെ സാമ്രാജ്യത്തിലെ ജനങ്ങൾ എന്നന്നേക്കും സമാധാനവും ഭാഗ്യവും ഉള്ളവരായിരിക്കുകയും നമ്മുടെ സാമ്രാജ്യത്തിന്റെ ശോഭ വർദ്ധിക്കുകയും ആ ശോഭ ലോകത്തിന്നു സന്മാർദർശിനിയായ ഒരു വിളക്കായി പരിണമിക്കുകയും ചെയ്യുന്നതാകുന്നു. നമ്മുടെ പടയാളികളെ! നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/652&oldid=168721" എന്ന താളിൽനിന്ന് ശേഖരിച്ചത്