താൾ:Rasikaranjini book 3 1904.pdf/655

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

642 രസികരഞ്ജിനി [പുസ്തകം ൩

റായിബഹദൂർ

ഒ. ചന്തുമേനോൻ

ഈ മഹാപുരുഷൻ കേരളത്തിലൊട്ടുക്കെന്നല്ല പരദേശത്തും ഇത്രമാത്രം പ്രസിദ്ധനാവാനുള്ളകാരണം മര്യാദക്കാരനായ ഒരു മലയാളിയാണെന്നും, കൈക്കൂലി, ശിപാർശി മുതയായ ഉദ്യോഗമാലിന്യങ്ങളുടെ സ്പർശംപോലും ഏൽക്കാതെ പല താലൂക്കുകളിലുള്ള ജനസമാന്യത്തിന്റെ യോഗക്ഷേമത്തെ ആർക്കും അപ്രീതിയും അനിഷ്ടവുംകൂടാതെ രക്ഷിച്ചുവളരെക്കാലം സർക്കാർ വേലയിൽ നിർവ്യാജം യത്നിച്ചു മേലധികാരികളുടെ പ്രീതി സമ്പാദിച്ചു സബ്‌ജഡിജി ഉദ്യോഗംവരെ ഉയർന്നിട്ടുണ്ടെന്നോ, റായിബഹദൂർ സ്ഥാനത്തിന്ന് അർഹനായിട്ടുണ്ടെന്നോ, ഉദാരശീലനാണെന്നോ, സംഗീതരസികനാണെന്നോ, വിനോദപ്രിയനാമെന്നോ, പരിഹാസവിദഗ്ദ്ധനാണെന്നോ , പരമശുദ്ധനാണെന്നോ, ഉള്ള സംഗതികളൊന്നുമാണെന്നു തോന്നുന്നില്ല, മലയാളം ഇംഗ്ലീഷ് സംസ്കൃതം മുതലായ ഭാഷകളിലുള്ള പാണ്ഡിത്യംകൊണ്ടുമാത്രം ചന്തുമേനവനുള്ള പ്രസിദ്ധി മറ്റൊരാൾക്കു കിട്ടുമെന്നും തോന്നുന്നില്ല. കറകളഞ്ഞ വൈദുഷ്യത്തിന്റേയും ലോകസ്വരൂപജ്ഞാനത്തിന്റേയും സ്വഭാഷാസ്നേഹശക്തിയുടേയും നിരന്തരസമ്മേളനത്തിൽനിന്നുണ്ടായ ഇന്ദുലേഖ ശാരദ എന്ന രണ്ടു സന്താനങ്ങളാണ് ചന്തുമേനവന്റെ യശശ്ശരീരം ഇന്നും രക്ഷിച്ചു പോരുന്നത്.

പദ്യകൃത്തുകളിൽ വിശേഷിച്ച് ഭാഷാന്തരീകരണത്തിൽ മാന്യസ്ഥാനം പരേതനായ സി. ചാത്തുക്കുട്ടിമന്നാടിയാർക്കു കൊടുക്കാമെങ്കിൽ ഗദ്യകൃത്തുകളിൽ വിശേഷിച്ചു ഹാസ്യരസപ്രയോഗവിഷയത്തിൽ ഉത്തമസ്ഥാനം ചന്തുമേനവനും കൊടുക്കേണ്ടതാണ്. പദ്യകാവ്യമുണ്ടാക്കുന്നതിനേക്കാൾ ഗദ്യകാവ്യമുണ്ടാക്കുന്നതിന്നു പ്രയാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/655&oldid=168724" എന്ന താളിൽനിന്ന് ശേഖരിച്ചത്