താൾ:Rasikaranjini book 3 1904.pdf/624

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧ ൧) ബോധംവന്നഭൂതം 625

മൂത്താർ -ആര് ? മുത്തുരത്നമുതലാളിയോ? അദ്ദേഹത്തെ ഈശ്വരൻ കടാക്ഷിക്കട്ടെ. എന്നെ മറന്നില്ലല്ലോ. ആനന്ദം - അച്ഛാ! രത്നം എന്ന സിശീലയ്ക്ക് പ്രായം എന്തായി?

മുത്തി - മകളെ നീയ്യും ഇതുപോലെയുള്ള ഒരു ഭർത്താവിനോടു ചേർന്നു കണ്ടാൽ കൊള്ളാമെന്ന് വളരെ മോഹമുണ്ട്.

മൂത്താർ - രത്നം മകളല്ല. മകനാണ്. രത്നത്തിനു ഒരു വയസ്സു പ്രായമുള്ളപ്പോഴാണ് ഞാൻ മുതലാളിയെ വിട്ടു പിരിഞ്ഞത്.

ആനന്ദം - എന്നാൽ രാത്മു എം.എ. അതിലും ചെറുപ്പമായിരിക്കുമല്ലോ ഇത്ര ചെറിപ്പത്തിൽ എം.എ പാസ്സായ ഒരു യുവതിയെ കാണാൻ വൈകി. ഇവർ ദമ്പതിമാരാവുന്നതിൽ വേണ്ടുന്ന അഭ്യുദയമെല്ലാം ഈശ്വരൻ അവർക്കു കൊടുക്കട്ടെ.

* * * * * മെയിൽ വണ്ടി കാഞ്ചീപുരത്ത് സ്റ്റേഷനിലെത്തിയപ്പോൾ മുത്തുരത്നമുതലിയാർ വിരുന്നുകാരെ എതിരേല്ക്കുവാൻസ്റ്റേഷനിൽ ഹജരുണ്ടായിരുന്നു. കശലപ്രശ്നം കഴിഞ്ഞ് മൂത്താരായി കുറഞ്ഞൊരു ഗൂഢാലോചന കഴിഞ്ഞതിന്നുശേഷം മുതലിയാരും വിരുന്നുകാരും സ്റ്റേഷനിൽ നിന്നും അധികം അകലമില്ലാതെ ബങ്കളാവിലെത്തി. കല്യണത്തിന് ആഭരണങ്ങളഎല്ലാം അണിഞ്ഞു പുറപ്പെടേണമെന്നു മുത്തി വളരെ നിർബന്ധിച്ചിട്ടും ആനന്ദം സമ്മതിച്ചില്ലെന്നു മാത്രമല്ല പെട്ടി ഒന്നിച്ചു കൊണ്ടു പോകുന്നതിന്നു താക്കോൽ കുറ്റം പറഞ്ഞ് ഒഴിഞ്ഞു നിന്നതു കൊണ്ടുണ്ടായിരുന്ന മുത്തിയുടെ മുകറുവീർപ്പ് അപ്പോഴും തീരെ വിട്ടു പോയിട്ടില്ല.

അനുഭവം ധാരാളമുള്ള കല്പവൃക്ഷങ്ങൾ വെട്ടിവെളുപ്പിച്ചു വളിപ്പിച്ച് നെടുമ്പുരയും പന്തലുമിട്ട് ഇയ്യപ്പണികൊണ്ടു വിതാനത്തട്ടും ചായവുമുണ്ടാക്കി കലാവൈഗ്ദ്ധ്യഭ്വേശരമില്ലാത്ത ചിത്രകാരന്മാരാൽ ബീഭത്സകൃതിയാക്കി കുറിക്കപ്പെട്ട പുരാണകഥാപുരുഷന്മാരുടെ ചിത്രങ്ങൾകൊണ്ട് ആവൃത്തമായും മുന്നൂറും നാനൂറും ശാഖകളുള്ള സ്ഫടികവിളക്കുകളും പല വർണ്ണത്തിലുള്ള ഗുളോപ്പുകളും തൂക്കിയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/624&oldid=168690" എന്ന താളിൽനിന്ന് ശേഖരിച്ചത്