താൾ:Rasikaranjini book 3 1904.pdf/623

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

624 രസികരഞ്ജിനി പുസ്തകം ൩

വന്നു. ഇതിനാണ് ആഭിചാരം മന്ത്രവാദം എന്നൊക്കെ അമ്മ പറയുന്നത്. എന്നാൽ ഇങ്ങിനെ ഒരു മോതിരം ആയാൾക്കു കിട്ടിയ വഴി കൂടി അറിഞ്ഞാൽ കൊള്ളാമെന്ന ഇനിക്കു മോഹമുണ്ട്.

മൂത്താർ-(മോതിരം വാങ്ങി തിരിച്ചും മറിച്ചും നോക്കീട്ട് .)അത്ഭുതം ഇതിൽ ആനന്ദത്തിന്റെയും ഒരു പുരുഷന്റെയുംഛായ ഉള്ളിൽ വച്ചുകെട്ടീട്ടുണ്ട്. രത്നവും വിലപിടിച്ചതു തന്നെ.

മുത്തി-ദുർമൂർത്തികളെ ജപിച്ചു കേറ്റിട്ടുണ്ടെന്ന് ഇപ്പോൾ ബോദ്ധ്യമായില്ലെ. കണ്ടൻ പറ്റിച്ച പണിയാണിത്.

ആനന്ദം- അമ്മെ അസംബന്ധം പറയാതിരിക്കു. അച്ഛാ! അയ്യാളെ ഒന്നന്വേഷിക്കണം

മൂത്താർ - ആട്ടെ നേരം വെളുക്കട്ടെ. നീ തന്നെ മോളിൽപ്പോയിക്കടക്കേണ്ട്. ഞങ്ങൾ ഒന്നിച്ചു കിടന്നാൽ മതി. മൂത്താരും, മുത്തിയും, ആനന്ദവും കിടന്നതിന്റെ ശേഷം മുത്തി പിച്ചക്കാരനെ പിരാവികൊണ്ടും ആനന്ദം പിച്ചക്കാരനേയും മോതിരത്തേയും പറ്റി ആലോചിച്ചു കൊണ്ടും കുറെ നേരം കിടന്നു. മൂത്താരുടെ ചെറിയ കൂർക്കം കേട്ടുത്തുടങ്ങി. മണി 4 അടിക്കുന്നതും ആനന്ദം കേട്ടു. പിന്നീട് കുറച്ചൊന്നു മയങ്ങിയപ്പോൾ 'അയ്യോ!ആവൂ!ഇനി മക്കളെ കളയില്ലെ ? ദുഷ്ടത കാട്ടല്ലെ!' എന്നു മുത്തി ഉറക്കെ പിച്ചു പറയുന്നതു കേട്ട് ഉണർന്നു. ആനന്ദത്തിന്റെ ആലോചനാസമൂഹത്തിൽ ഇതും ഒരു അംഗമായിച്ചെർന്നു.

കാലത്തു മൂത്താർ പിച്ചക്കാരനെ അന്വേഷിച്ചു പുറപ്പെട്ട് എങ്ങും കാണാതെ ഉച്ചയോടു കൂടി വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഒരു കമ്പി കിട്ടി. ആനന്ദം കമ്പി പൊട്ടിച്ച് വായിച്ചിട്ട് 'കമ്പി കാഞ്ചീ പുരത്തുനിന്നു സ്നേഹിതൻ മുത്തുരത്ന മുതലിയാർ അയച്ചതാണ്. അദ്ദേഹത്തിന്റെ കുട്ടി രത്നത്തെ കെ.രാത്മു എം.എ.കല്യാണം കഴിപ്പിക്കാൻ നിശ്ചയിച്ചിരിക്കക്കൊണ്ട് നമ്മളെല്ലാവരും നാളത്തെ മെയിൽവണ്ടിക്കു പുറപ്പെടണമെന്ന് എഴുതീട്ടുണ്ട്.'










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/623&oldid=168689" എന്ന താളിൽനിന്ന് ശേഖരിച്ചത്