താൾ:Rasikaranjini book 3 1904.pdf/625

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

126 രസികര‌ഞ്ജിനി (പുസ്തകം ൩

രത്നകന്മളം പൊതിഞ്ഞു കസവുകര പിടിപ്പിച്ചിട്ടുള്ള തുണികളിന്മേൽ എരട്ടപ്പഴക്കുലവാഴ കെട്ടിയും മറ്റുമുള്ള കശിശമോടികളൊന്നും ഈ സ്ഥലത്തുണ്ടായില്ല. എങ്കിലും ശില്പവരന്മാരുടെ നൈപുണ്യാസർവ്വത്ര പ്രകാശിക്കുന്ന സ്വച്ഛായമായ ആ ബങ്കളാവ് ശ്രി ഭഗവതിയുടെ വാസസ്ഥലമാണെന്ന് ആനന്ദത്തിനു തോന്നി. ആളുകളും അവിടെ അധികമുണ്ടായിരുന്നില്ല. മുതലിയാരും വിരുന്നുകാരും കൂടാതെ രണ്ടുമൂന്നു സത്രീകൾ മാത്രമേയുണ്ടായിരുന്നുള്ളു. വിരുന്നുക്കാരിൽ സ്തരീകളെ സ്ത്രീകളും മൂത്താരെ മുതലിയാരും യഥാരോഗ്യം സല്ക്കരിച്ചതിന്റെ ശേഷം മുതലിയാരും വിരുന്നുക്കാരും കൂടി മാളികയിലോക്കു പോയി.

മുതലിയാർ - അനന്തൻ ഇവിടം വിട്ടിട്ട് കാലം വളരെയായി.

മൂത്താർ - ഉവ്വ്, രത്നത്തിന്റെ വയസ്സാണ് കണക്ക്.

മുത്തി - കല്യാണത്തിൽ വട്ടങ്ങളൊന്നും കാണുന്നില്ലല്ലൊ. അടിയന്താം ഇവിടെവച്ചല്ലെന്നുണ്ടൊ.

മുതലിയാർ - അല്ല, അവിടെ തിരക്കായതു കൊണ്ട് സമയത്തിനെത്തുന്നതായിരിക്കും സൌകര്യം.

മുത്തിയുടെ ചോദ്യത്തിനുത്തരം ആനന്ദത്തിന് രസിച്ചില്ലെന്നു മുതലിയാർ മുഖബാവം കണ്ട് മനസ്സിലാക്കീട്ട് ആനന്ദത്തിനോട് 'മൂത്താരും ഞാനും വേറെയാണെന്ന് വിചാരിക്കരുത്. '

ആനന്ദം-കണ്ടേടം കൊണ്ട് ഈ വിചാരം ഇനിക്കില്ല.

മുതലി - ഏതു പരീക്ഷക്കാണ് പഠിക്കുന്നത്?

മുത്തി -പെണ്ണിന്റെ നാണം! പറയരുതെ?

ആനന്ദം - അമ്മയുടെ ക്ഷമയില്ലായ്മ എല്ലാ ദിക്കിലും പ്രത്യക്ഷമാക്കേണ്ടതുണ്ടോ?

മുതലിയാർ മൂത്താരുടെ മുഖത്തുനോക്കി ചിരിച്ചു കൊണ്ട്, ആനന്ദത്തിനോട്, ഇതെന്റെ ചോദ്യത്തിനു മറുപടിയായില്ലെന്നു പറഞ്ഞു.

ആനന്ദം - എഫ്.എ. ഇക്കുറി ജയിച്ചു.

മുതലി - എന്റെ മകൻ രത്നം ഇക്കുറി ബി.എ പസ്സായി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/625&oldid=168691" എന്ന താളിൽനിന്ന് ശേഖരിച്ചത്