താൾ:Rasikaranjini book 3 1904.pdf/617

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

618 രസികരഞ്ജിനി [പുസതകം ൩

ആനന്ദം ഇതു കേട്ടു ബുദ്ധിക്ഷയത്തോടു കൂടി അവരുടെ മുമ്പിൽനിന്നുപോയി

ബാല്യത്തിൽ വിദ്യാഭ്യാസം ഒരു ശിക്ഷാ വിധി അനുഭവിക്കുന്നതു പോലെ തോന്നുന്നുണ്ടെങ്കിലും കാലക്രമം കൊണ്ട് അദ്ധ്യേതാക്കളുടെ പരിശ്രമം എന്തങ്കിലും ഒരു ഉദ്ദേശസിദ്ധിക്കായിട്ടാണ് സാധാരണ കണ്ടു വരുന്നത്. വാസനാവിശേഷംകൊണ്ടുമാത്രം വിദ്യാഭ്യാസം ചെയ്യുന്ന യുവാക്കന്മാരുണ്ടെങ്കിൽ അതിൽ മൂത്താരുടെ മരുമകൻ ഉൾപ്പെട്ടിട്ടില്ല. ലോകതത്വങ്ങളെ ആരാഞ്ഞറിഞ്ഞു ബുദ്ധിക്കു വിവേകവും വിസ്താരവും ഉണ്ടാകുവാനായി പഠിക്കുന്നവരുടെ കൂട്ടത്തിൽ കണ്ടങ്കടുങ്ങിമൂത്താരില്ല. യശസ്സും പ്രതാപവും വിദ്യാഭ്യാസം ചെയ്തു സമ്പാദിക്കുവാൻ വിചാരിക്കുന്നവർ കുട്ടി മൂത്താരുടെ സ്നേഹിതന്മാരല്ല. കുടുംബഭരണം കാര്യസ്ഥന്മാരെ ചുമതലപ്പെടുത്താവുന്നതുകൊണ്ടു കാര്യപ്രാപ്തിയ്ക്കുവേണ്ടി പുസ്തകം തുറക്കുന്നത് ഇയ്യാളെപ്പോലെ ഉള്ളവരല്ല. തറവാടു സ്വത്തു മക്കൾ വഴിയും മരുമക്കൾ വഴിയും തന്നെ വിട്ടു പോവുകയില്ലെന്നു നിശ്ചയിച്ചിരുന്നതു കൊണ്ട് ഉദ്യോഗഭ്രമം നമ്മുടെ വിദ്യാർത്ഥിയെ ബാധിച്ചിട്ടില്ല. കക്ഷിപിടിച്ചു തർക്കിചും ഫലിതം പറഞ്ഞ് മറ്റുള്ളവരെ തോലിപ്പിച്ചും കള്ളക്കണക്കു പറഞ്ഞ് കാരണവരോടു പണം വാങ്ങി ബീഡി,സിഗരറ്റ്, ചൂരുട്ട്, ലമണേഡ് , സോഡ തുടങ്ങിയ അല്പാനന്ദപ്രദങ്ങളായ ധൂമപാനിയങ്ങളെ സഹൃദന്മാരൊന്നിച്ച് ശീലിച്ച് അത്യാനന്ദകരങ്ങളായ കറുപ്പ്,കഞ്ചാവ്, വയിൻ, ബ്രാണ്ടി, വിസ്കി മുതലായവ സദസ്സിൽ സപത്നികനായ യഥാവിധി പെരുമാറാനുള്ള ഉദ്ദേഷത്തോടുകൂടിയായിരുന്നു നമ്മുടെ കുട്ടിമൂത്താരുടെ വിദ്യാഭ്യാസം. ബാല്യത്തിൽ സഹപാഠിയായിരുന്ന ആനന്ദത്തിന്റെ യൌവ്വനദശാംരംഭമോ വലിയമൂത്താരുടെ ചരമഗതിയോ തന്റെ ശനിദശയുടെ അപഹാരമായിതീരുമെന്നും കുട്ടിമൂത്താർ ഗണിച്ചു വച്ചിട്ടുണ്ടാകും. അതുകൊണ്ട് ഒന്നരപന്തീതണ്ടുകാലം വിദ്യാഭ്യാസം ചെയ്തിട്ടും പേരിന്റെ അവസാനം രണ്ടു ബീജാക്ഷരം കുറിക്കുവാനുള്ള അവകാശം സർവ്വകലാശാലക്കാർ കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/617&oldid=168682" എന്ന താളിൽനിന്ന് ശേഖരിച്ചത്