താൾ:Rasikaranjini book 3 1904.pdf/616

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൧} ബോധം വന്ന ഭ്രതം 617

അമ്മയും മകളുംകൂടി കണ്ടങ്കുടുങ്ങി പരീക്ഷയിൽ തോറ്റതിനെപ്പറ്റി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ പുറത്തളത്തിൽ നിന്നു 'ആനന്ദം' എന്നു വിളിക്കുന്നതു കേട്ട മകൾ ബദ്ധപ്പട്ട് അവിടെ ചെന്നു. 'ഒരുകമ്പിയുണ്ട് , എന്താണെന്നു നോക്കൂ' എന്നു പറഞ്ഞ് ആനന്ദത്തിന്റെ അച്ഛൻമൂത്താര് കമ്പി മകളുടെ കൈയ്യിൽ കൊടുത്തു. ആനന്ദം കമ്പി പൊട്ടിനോക്കി ബുദ്ധിക്ഷയത്തോടുകൂടി 'അച്ഛാ! പരീക്ഷയുടെ കര്യം തന്നെയാണ് പക്ഷെ ഞാൻ ജയിച്ചു എന്നാണ് .' മൂത്താർ- അതിനു രണ്ടു ദിവസം മുമ്പു കമ്പിയുണ്ടായിരുന്നില്ലെ? ആനന്ദം- ആദ്യം അയച്ചത് അദ്ദേഹം അറിഞ്ഞില്ലായിരിക്കാം മൂത്താർ - കണ്ടന്റെകഥ എന്താ? തോറ്റു അല്ലേ? ആനന്ദം - അതിനെപറ്റി ഒന്നും ഇല്ല. മൂത്താർ - വളരെ എഴുതിക്കൂട്ടീട്ടുണ്ടല്ലൊ. പിന്നെന്താ വിശേഷം? [ആന്നദം ഒന്നും പറയാതെ കുറച്ചു നേരം നിന്നു.} പരീക്ഷ ജയിച്ചപ്പോൾ വായിക്കാൻ വശമില്ലാതെ ആയൊ? ആനന്ദം - അച്ഛൻ ദേഷ്യപ്പെടുമെന്നു വിചാരിച്ചിട്ടാണ്. മതിരാശിയിൽ അദ്ദേഹത്തെ പഠിപ്പിക്കുന്നവരെല്ലാം വിരോധികളാണ്. ഇനി ഇനി കല്ക്കട്ടാവിലേക്കു പോകുന്നതിന്ന് 500 ക. ഇന്നു തന്നെ കമ്പിവഴി അയക്കേണമെന്നുകൂടി എഴുതിട്ടുണ്ട് . മുത്താർ- ഏതു കട്ടേലെങ്കിലും പോകട്ടെ. എന്റെ നേരെ കാണരുത്. ഇനി ഒരു കാശും ഞാനയക്കാൻ വിചാരിക്കുന്നില്ല. ഇതു വരെ 4000 കാ. മുടിഞ്ഞു അതുമതി.

	എന്നു മൂത്താർ ഒച്ച മൂപ്പിച്ചു പറയുന്നതുകേട്ട്  ഭാര്യ അവിടെ എത്തി. ' എന്നു വെച്ചാൽ പോര. ഇനി പണമയക്കേണമെങ്കിൽ ഇതുവരെ അയച്ച പണത്തിന് എന്റെ പേർക്കു ശീട്ടെഴുതി വാങ്ങീട്ടു വേണം. അപ്പോൾ ചൂടുപിടിക്കും' 

മൂത്താർ - ശരിയാണ് ഈ വിവരം അറിയിച്ചേക്കു. എഴുത്തുമതി. കമ്പി വേണ്ട.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/616&oldid=168681" എന്ന താളിൽനിന്ന് ശേഖരിച്ചത്