താൾ:Rasikaranjini book 3 1904.pdf/618

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൧ ബോധം വന്ന ഭൂതം 619

ട്ടിമൂത്താർക്കു കൊടുക്കാതിരുന്നിട്ടുണ്ടെങ്കിൽ അതു രണ്ടുവകക്കാരുടേയും ദോഷമാവാനിടയില്ല. തന്റെ ഗണിതം പിഴച്ചുവെന്നു കുട്ടിമൂത്താർക്കു മനസ്സിലായത് അയയ്ച്ച കമ്പിക്കു കിട്ടിയ മറുപടി കണ്ടിട്ടാണ് . കമ്പി അയച്ചതിനു ശേഷം കുട്ടിമൂത്താരോ ചങ്ങാതിമാരോ കമ്പിയാപ്പീസു വിട്ടിട്ടില്ല. മൂന്നാം ദിവസമാണ് ആനന്ദത്തിന്റെ എഴുത്തു കിട്ടിയത്.

       "അയച്ച കമ്പികിട്ടി. വിവരം അച്ഛനെ ധരിപ്പിച്ചു. അദ്ദേഹത്തിനുവളരെ കുണ്ഠിതവും കോപവുമുണ്ട് . ഇനി പണം അയയ്ക്കുകയില്ലെന്നു തീർച്ചയായി. മാനാപമാനങ്ങളെ വേർതിരിച്ചറിയേണ്ടുന്ന കാലം അതിക്രമിച്ചു.അതിനായി ശ്രമിക്കുക പോലും ചെയ്യാത്ത ഒരാളുടെ ഭാവിയിൽ ഇനിക്കും ഇനി സഹായിക്കുവാൻ തരമില്ലെന്നു ബങ്കി പെട്ടിക്കുമ്പോൾ ബോധ്യം വരും. ബി.എ പായ്യാകാതെ നാട്ടിലേക്കു മടങ്ങുന്നതായാൽ രണ്ടു പേർക്കും ഇച്ഛാഭംഗത്തിനിടയാണ്. 

* * * *

എഴുത്തു മുഴുവൻ വായിക്കുവാൻ വിദ്യാർത്ഥിയ്ക്കു ക്ഷമയുണ്ടായില്ല. വായിച്ചിടത്തോളം സംഗതികളെ കൊണ്ട് ആനന്ദത്തിന്റെ അഹംഭാവം ഒന്നമർത്തേണമെന്നു മൂത്താരു നിശ്ചയിച്ചു. ബങ്കി പൊട്ടിച്ചപ്പോൾ അതിൽ ആനന്ദത്തിന്റെ വിലപ്പിടിച്ച പണ്ടങ്ങളായിരുന്നു.

     പിറ്റേ ദിവസം കാലത്തു തല്ക്കാലം വന്നുചേർന്നിട്ടുള്ള കടക്കാരെ ഒരു വിധം സമാധാനപ്പെടുത്തി വിദ്യാർത്ഥി കല്ക്കാട്ടാവിലേക്കു വണ്ടികയറി. ൧-ാം ക്ലാസ്സിലാണെന്നു പ്രത്യേകം  പറേണ്ടതില്ലെല്ലൊ.	 
  കാവിവസ്ത്രം ചുറ്റി,ഭസ്മംപൂശി, രുദ്രാക്ഷംധരിച്ച് തീർത്ഥ യാത്രയ്ക്കു പുറപ്പെടുന്നവർ വേഷപ്രച്ഛന്നന്മാരാകുന്ന സമ്പ്രദായം ചിലർക്ക് ആക്ഷേപകരമല്ലെങ്കിൽ വിദ്യാഭ്യാസത്തിനായി ,സ്വദേശം വിടുന്ന ബാലന്മാർ മുണ്ടും മുടിയും കളഞ്ഞ്  ഉടുപ്പും തൊപ്പിയും ധരിക്കുന്നതു മറ്റുചിലർക്ക് ഭൂഷണമാണെന്നു സമ്മതിക്കാതെ തരമില്ല.എ

7










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/618&oldid=168683" എന്ന താളിൽനിന്ന് ശേഖരിച്ചത്