താൾ:Rasikaranjini book 3 1904.pdf/585

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നാൽ ചിലപ്പോൾ ധൂമ്രവർണ്ണമുള്ളതായും അപൂർവ്വമായി രക്തവർണ്ണ മുള്ളതായും കാണാം.

 ഇവിടെ നാം ഏറെക്കുറെ ദൃഷ്ടിഗോചരങ്ങളായ ജലജന്തുകളെ 

പ്പറ്റി മാത്രമേ പറഞ്ഞുള്ളൂ.എന്നാൽ സമുദ്രത്തിൽ സ്ഥിരവാ സംച്ചെയ്ത് മരണശേഷം അടിയിലുള്ള ചെളിയിലേക്കു താണുപ്പോകു ന്നവയായി അത്യാശ്ചർയ്യകരങ്ങളായ അനവധി മറ്റു ജന്തുക്കളെ യും ഭുതക്കണ്ണാടിമുലം കണ്ടുപിടിച്ചിരിക്കുന്നു.ഈ ജിവികൾ ച ത്തുവിഴുന്നതുകൊണ്ട് ഇവയുടെ കക്കകൾ സ്വരുപിച്ച് സമുദ്രത്തി ന്റെ അടിയിൽ ഒരുമാതിരി പാരനിലം (sedemenrary rock) ഉണ്ടാകുന്നു. ഇതു കാലക്രമേണ സമുദ്രഴങ്ങളിൽനിന്ന് ഉയ ർന്നു ഭാവിയിലെ കരപ്രദേശമായിത്തിരുമെന്നു ഭുതതത്വജ്ഞന്മാർ പറയുന്നു.

            എ.രമപ്പോതുവാൾ,ബി.എ.
      (മെഡിക്കൽ കോളേജ്)

        ലക്ഷ്മീസ്തവം

൧.തിയ്യിൽക്കായുന്നതങ്കത്തകിടിനൊടുതടം

 തല്ലിടുംനല്ലപ്പൊയ്പൂ

മെയ്യിൽക്കാളുന്നകാന്തിപ്രകരഖഹരിയാൽ

ചാരുനിരാളമെന്യേ

ശയ്യാഗാരംവിതാനിച്ചഹിശയനനെഴും

മാറിലേറിക്കളിക്കും 

നിയ്യേകാരുണ്യശിലേമമഗതിജലധി-

പ്പൈതലേകൈത്തോഴുന്നേൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/585&oldid=168674" എന്ന താളിൽനിന്ന് ശേഖരിച്ചത്