താൾ:Rasikaranjini book 3 1904.pdf/584

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വയായും അസാധാരമ വലിപ്പമുള്ളവയായും, രക്തക്കുഴലുകളാലും, നാഡികളാലും നല്ലവണ്ണം പോഷിക്കപ്പെട്ടവയായും ഇരിക്കുന്നു.

കരയിൽ ജന്തുക്കൾ ശ്വസിക്കുന്ന വായു, അവയ്ക്കു സസ്യങ്ങളിൽ നിന്നാകുന്നു കിട്ടുന്നതെന്നും, പകരമായിട്ട് ആ ജന്തുക്കൾ അംഗാരമ്ളം എന്ന വായു സസ്യങ്ങൾക്കുകൊടുക്കുന്നുണ്ടെന്നും നമുക്കറിയാമല്ലോ. സകലജന്തക്കളും നേരിട്ട, സഹായവഴിക്കോ, ഭക്ഷണദ്രവ്യം സമ്പാദിക്കുന്നതു സസ്യങ്ങളിൽ നിന്നാവുന്നു. മാംസഭോജികൾ സസ്യഭുക്കുകളെ തിന്നാണ് ഉപജീവിക്കുന്നത്. സമദ്രത്തിൽ അഗാദമായികിടക്കുന്ന പ്രദേശങ്ങളിൽ സസ്യാദികൾ ഇല്ലാതിരിക്കുന്ന സ്ഥിതിക്ക് ഈ ജലജന്തുക്കൾക്കു ഭക്ഷമവും പ്രാണവായുവും ‌എവിടെനിന്നാണ് കിട്ടുന്നത്? ഈ നിയമവിരോദം വളരെ ഊഹങ്ങൾക്കിടയാവുകയും, ഇതിനെ സ്പഷ്ടമാക്കുവാൻ ഇപ്രകാരം ഒരു കാരണം പറയുകയും ചെയ്യുന്നു. സമുദ്രത്തിന്റെമേൽഭാഗത്തു വലിയ ജന്തുക്കളും, കടൽസസ്യങ്ങളും ഉള്ളതിനും പുറമെ സൂക്ഷമവിഗ്രഹികളായ മറ്റും അസംഖ്യജീവിൾ വസിക്കുന്നുണ്ട്. എന്നുമാത്രമല്ല, സദാദി കീഴ്പ്പോട്ടുവീഴുന്നതുകൊണ്ട് കടലിന്റെ അടിവാരത്തേക്കു മഴ ചൊരിയുന്നപോലെ ഭക്ഷണപദാർത്ഥങ്ങൾ പൊഴിയുന്നുണ്ട്. നദികളും അവ സമുദ്രത്തിൽ ചെന്നുചേരുന്നതോടുകൂടി അസംഖ്യം സസ്യവർങ്ങളെ വഹിച്ചെടുത്ത് സമുദ്രാഴങ്ങളിലേക്ക് തള്ളുന്നുണ്ട്. ഇങ്ങിനെ സമുദ്രത്തിന്റെ അധോഭാഗത്തു സംഭരിച്ചിരിക്കുന്ന പദാർത്ഥങ്ങളിൽനിന്നാണ് ഈ കീടങ്ങൾക്ക് അവയുടെ ഭക്ഷണം കിട്ടുന്നത്. മുതിർന്നുപ്രബലന്മാരായ വലിയ ജന്തുക്കൾ ഈ കീടങ്ങളെ തിന്നും കാലം കഴിച്ചുവരുന്നു. ചില ജാതി മത്സ്യങ്ങൾ നീചസ്വഭാവികളാണ്.അവയ്ക്കു വലിയ പല്ലുകളുണ്ട് .അവയുടെ വായ അസാധാരണ വലിപ്പത്തിൽ തുറക്കുവാനും കഴിയും. പ്രായേണ ഈ ജന്തുക്കൾ അവയുടെ വാസസ്ഥലത്തിനനുരൂപമായി ഏകപ്രകാരേണ ശ്യാമവർണ്ണമുള്ളവയായും ഇരിക്കുന്നു. ഇരുണ്ടനിറം സാധാരണയാണ്. എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/584&oldid=168673" എന്ന താളിൽനിന്ന് ശേഖരിച്ചത്