താൾ:Rasikaranjini book 3 1904.pdf/551

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

563 അന്തരീക്ഷം

ശ്വസിച്ചുകൊണ്ടു പ്രാണധാരണം ചെയ്താൽ അദ്ദേഹത്തിനു മുപ്പതിനായിരം അടിവര പൊങ്ങുവാൻ സാധിച്ചു.ഥർവൃന്നവാമാണ്ട് വുൾവെറാംപടൺ എന്ന പ്രദേശത്തുവച്ചു ഗ്ലേയ്ഷെർ എന്നും കാസ്ക് വെൽ എന്നും രണ്ടുപേർ ആകാശവിമാനത്തിൽ കയറി പറന്നുനോക്കി.ഇരുപത്തൊമ്പതിനായിരം അടി പൊങ്ങിയപ്പോൾ അവർ മൂർഛിച്ചുവീണു.ആകാശവിമാനം പൊങ്ങപ്പൊങ്ങി മുപ്പതിനായിരം അടിവരെ എത്തി എന്ന് അവർക്ക് ഊഹമാത്രത്താലേ മിർണ്ണയിക്കുവാൻ കഴിഞ്ഞുളളു.ഡാക്ടർ ബെർസൺ ചെയ്തിരുന്ന മുൻകരുതലിനാൽ അദ്ദേഹത്തിന് ഊഷ്മമാപിനിയെയും, വായുമാപിനിയേയും മറ്റും നോക്കി കണക്കെടുക്കുവാൻസാധിച്ചു. ഊഷ്മമാപിനിയുടെ രസസ്താഭം വളരെ താണുപോയി.അതു(ഫാരെൻഹൈറ്റ്)സുന്നസ്ഥാനത്തുനിന്നു ദ്രര ഡിഗ്രി താണിരുന്നു.വായുവിന്റെ ഭാരത്തെ അളക്കുന്ന യന്ത്രത്തിലുളള രസസൂംഭം അംഗലമായിരുന്നതു താണ്താണ് ഒമ്പതാംഗുലമായി. ഇങ്ങനെ പല മാറ്റങ്ങളും ഡാക്ടർ ബർസൺ കണ്ടു.വാസ്തവത്തിൽ മനുഷ്യന് ആറുനാഴികയിലധികം പൊക്കത്തിൽ അന്തരീക്ഷത്തെ പ്രാപിക്കുവാൻ സാധിക്കുമെന്നു തോന്നുന്നില്ല.അതിനപ്പുറം പൊങ്ങിപ്പോവാൻ വളരെ കൃത്രിമോപകരണങ്ങൾകൊണ്ടേ സാധിക്കു.സാധാരണമായി സമുദ്രനിരപ്പിൽനിന്നു മനുഷ്യർക്കു പാർക്കുവാൻ പാടിലില.അങ്ങനെ പാർത്താൽ ശ്വസപ്രവർത്തിക്കു ക്ലേശവും,തന്മൂലം അനേകം ആപത്തുകളും ഉണ്ടാവും.മനുഷ്യർക്കു നിവാസയേഗ്യത അന്തരീക്ഷാംശം എത്രമാത്രമാണെന്നു നേക്കുമ്പോൾ, ഈ ലോകത്തിൽ മനുഷ്യർ ചെയ്തു വരുന്ന അത്ഭുതകർമ്മങ്ങളും ,മനുഷ്യർ പ്രകടിപ്പിക്കുന്ന ബുദേധിശക്തിയും മറ്റും അന്തരീക്ഷത്തിന്റെ എത്രയോ ചെറുതായ ഒരുകഷണത്തിനുളളിലാണ് കിടന്നു ലഹള കൂട്ടുന്നതെന്നു ബോധപ്പെടുന്നതാകുന്നു. മനുഷ്യന്റെ ഏതു തരം മഹാത്മ്യവും ഈ പ്രപഞ്ചത്തിലുളള ഗണനാതീതനായ ക്ഷേത്രത്തിൽ ,ഭൂഗോളത്തിൽ പുറത്തുനിന്ന് ഒരു മൂന്ന് നാഴികയ്ക്കുളളിലല്ലാതെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/551&oldid=168641" എന്ന താളിൽനിന്ന് ശേഖരിച്ചത്