താൾ:Rasikaranjini book 3 1904.pdf/552

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

564

      രസികരഞ്ജിനി

അതിനപ്പുറം കടക്കുന്നില്ലെന്നുളള വിചാരിച്ചാൽ, മനുഷ്യൻ എത്രയോ നിസ്സാരമായ ജന്തുവാണെന്നു സ്വതഃസിദ്ധമാകുന്നു.

    വായുമണ്ഡലത്തിന്റെ    പൊക്കത്തെ    അളന്നു  തിട്ടപ്പെടുത്താൻ    ആകാശവിമാനയാനങ്ങളും  മററും,   വിചാരിക്കുന്നേടത്തോളം    പൂർണ്ണമായി   ഉപകരിക്കന്നില്ല.   എന്നാലും,  വായുവിന്റെ   സമ്മർദ്ദം  നമുക്ക്  ഇക്കാർയ്യത്തിൽ    വളരെ   ഉപകാരകമായിരിക്കുന്നുണ്ട്.   വായുവിന്റെ   സമ്മർദ്ദത്തെ  അളന്നു   നോക്കീട്ടുളളതിൽ   നിന്നു,   വായുമണ്ഡലം,ഗമനാർഹമായ    ഭാരത്തോടും      പ്രതിരോധനത്തോടുംകൂടി  എത്ര   പൊക്കംവരേ   വ്യാപിച്ചിട്ടുമെന്ന്   ഊഹിക്കാവുന്നതാണ് .  വായുഭാരമാപിനിയുടെ   രസസൂംഭത്തിന്റെ    പൊക്കം,മേലുളള    വായുവിന്റെ   സമ്മർദ്ദത്തെ    ആശ്രയിച്ചിരിക്കുന്നതാണല്ലോ.    ഇതിമ്മണ്ണം ,  അന്തരീക്ഷത്തിൽ   ഒരു   മുപ്പത്തെട്ടു    നാഴികയോളം    നാം    പൊങ്ങുന്നപക്ഷം ,  മേല്പറഞ്ഞ   യന്ത്രത്തിലെ    രസസൂംഭാ    തീരെ   താണു    പോയിക്കിടക്കുന്നതായി    കാണുന്നതാണ്.  

ആകയാൽ,മ്പാവു നാഴികയ്കുമേൽ വായുവിന്റെ ഭാരം ഗണനയ്ക്കു വിഷയമാകാത്ത വിധത്തിലാകുന്നുവെന്നു. സ്പഷ്ടമാകുന്നു

കൊളളീമീൻ എരിഞ്ഞു വീഴുന്നതു നോക്കിയാൽ, അതിന് ജ്വാല ഉണ്ടാകുവാൻ വായുവിനോട് ഘർഷണം ചെയ്യണമെങ്കിൽ , വായു ഒരു ആറു നാഴികയോളം പൊങ്ങിക്കിടക്കണമെന്ന് ഊഹിക്കാം . എന്നാൽ , അത്രപൊക്കത്തിൽ അന്തരീക്ഷവായു തീരെ കൃശതമ്മായിരിക്കയേ ഉളളു. സന്ധ്യാകാലത്തിലെ പ്രകാശം ഉണ്ടാകുന്നത് വായുവിൽ,ധളികളുടെയും മററും സാന്നിധ്യത്താൽ സൂർയ്യരശ്മികൾ അവയിൽ തട്ടി പ്രതിഫലിക്കകൊണ്ടാണെന്നുളളത് നിസൂർക്കമാണെല്ലോ. ഒരു അമ്പതു നാഴികവരെ പൊക്കത്തിൽ ഈ ധൂളികളും മററും വ്യാപിച്ചിട്ടുണ്ടെങ്കിലേ ഈ വിധം ഒരു കാഴ്ച ഉണ്ടാവു എന്നു ഗണിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ ആലോചിച്ചാൽ, വായുമണ്ഡലത്തിന്റെ ഗണനാർഹമായ ഉന്നതി ഒരു അമ്പതു നാഴിക ആണെന്ന ഗ്രഹിക്കേണ്ടതാകുന്നു. ഇത്രയും ദൂരമേ, വായു അല്പമെങ്കിലും നിബിഡമായി കിടക്കുന്നുളളൂ. അതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/552&oldid=168642" എന്ന താളിൽനിന്ന് ശേഖരിച്ചത്