താൾ:Rasikaranjini book 3 1904.pdf/440

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

464 രസികരഞ്ജിനി

സമാധാനം എത്ര തന്നെ ആലോചിച്ചിട്ടും ഇനിക്കു തോന്നുന്നില്ല. ഇനിയും ഇതുപോലെ രാജാവിന്റെ വിചാരമായ 'ഭാഗ്യാഭാസുര ഗാത്രി' എന്നതിന്റെ മൂലമായ 'അസ്യാസ്സർഗ്ഗവിധൌ എന്ന ശ്ലോകത്തിൽ വേദാഭ്യാസജഡഃ' 'വിഷയവ്യാവൃത്തകൌതൂഹല' എന്ന വിശേഷണങ്ങകൊണ്ടു 'വേദപ്രഭാവജ്ഞാനാഭാവമോ' 'വേദവിന്ദിന്ദനമോ' ആയ ദോഷവും 'ഇന്ദ്രിയനിഗ്രഹപ്രഭാവഞ്ജാ നാഭാവമോ' 'ജിതേന്ദ്രിയനിന്ദമോ'ആയ ദോഷവും ' രാജാവിന്നു ണ്ടെന്നുതോന്നുന്നു. ഇവിടെയും വളരെ ആക്ഷേപസമാധാനങ്ങളു ണ്ട്. അവയെ അതി വിസ്താരബയത്താൽ ഇവിടെ ചേർക്കുന്നില്ല. തപസ്സിന്റെ സ്ഥാനത്ത് വേദത്തെയും ഇന്ദ്രിയനിഗ്രഹത്തേയും ത പസ്വിയുടെ സ്ഥാനത്ത് വേദവിത്തിനെയും,ജിതേന്ദ്രിയനേയും, സങ്കല്പിച്ച് മുൻപറഞ്ഞ യുക്തികളെ അനുസരിച്ചാലോചിക്കുന്ന തായാൽ രാജാവിനുള്ള ഈ ദോഷങ്ങളുടെ സ്വഭാവത്തേയും അറി യാവുന്നതാകുന്നു.

     ദോഷജ്ഞരാസകലാമാദരവോടുകൂപ്പും
    ദോഷകരാഭരണനന്ദിനിദേവികാളി
    ഭോഷത്വമറുമടിയൻതവദാസകാവ്യ-
    ദോഷംകഥിച്ചതുപൊറുത്തരുളേണമമ്മേ!
        കൊടുങ്ങല്ലൂർ ചെറിയകൊച്ചുണ്ണിത്തമ്പുരാൻ
                                       അമ്മായിപഞ്ചതന്ത്രം
                                           മൂന്നാംതന്ത്രം
                                           മോഷണം

ഭൂമിയിലുള്ള സാധനങ്ങൾ 'എന്റെ' 'നിന്റെ' എന്നുള്ള ഭാ വന തുടങ്ങിയമുതല്ക്ക പരധനമടക്കുന്നതു പാടില്ലാത്ത പ്രവൃത്തിയാ ണെന്നു വിരോധിക്കപ്പെട്ടിട്ടു​ണ്ടെങ്കിലും മോഷ്ടിക്കുന്നതിന്നും സ്വത്തി

നെ മോഷണത്തിൽനിന്നു രക്ഷിക്കുന്നതിന്നും ഇന്നേവരേ മനുഷ്യരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/440&oldid=168575" എന്ന താളിൽനിന്ന് ശേഖരിച്ചത്