താൾ:Rasikaranjini book 3 1904.pdf/439

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

465 കാളിദാസരുടെ കാവ്യദോഷം

വസ്സമഹാരാജാവിന് ഈ ദോഷം വരരുതെന്നാണ് കവിയുടെ ഉ ദ്ദേശമെന്നുള്ളതിന് " ഇതാ ഖണ്ഡമോദകംപോലെയുള്ള ചന്ദ്രനുദി ച്ചുകഴിഞ്ഞു 'എന്ന മുതൽ 'അതിഭാസനുസതാം' എന്ന ശ്ലോകംവരെ യുള്ള രാജവിദൂഷകസംവാദംതന്നെ ഒരു ദൃഷ്ടാന്തമാണ്.

  ഉർവശിയെക്കണ്ടപ്പോളുണ്ടായ അനുരാഗാതിശയംകൊണ്ട് രാ
 ജാവിന്നുണ്ടായരുപഃപ്രഭാവജ്ഞാനാഭാവമൊ, തപസ്വിനിനുനമൊ
 താൽക്കാലികമാകയാൽ ഇ ദോഷം രാജാവിന്റെ സൽപ്പുരുഷത്വ
 ത്തെ നശിപ്പിക്കുന്നില്ലെന്നു ചിലർ പറയുമായിരിക്കാം. ഈ വാദ
ത്തോടു ഞാൻ മുക്കാലും യോജിക്കുന്നുണ്ട്. എന്നാൽ,
      രക്തഭാവമപഹായചന്ദ്രമാ-
      ജാതംഏഷപരിശുദ്ധമണ്ഡലഃ
      വിക്രിയാനഖലുകാലദോഷജാ-
      നിർമ്മലപ്രകൃതിഷുസ്ഥിരോദയം;

എന്നും മററുമുള്ള കാവ്യങ്ങൾകൊണ്ട് കാളിദാസാദികൾ നല്ലവരു ടെ ദോഷങ്ങൾക്കുള്ള അസ്ഥൈർ യ്യത്തെ സ്പഷ്ടമാക്കിട്ടുള്ളതുപോലെ രാജാവിനുള്ള ഈ ദോഷത്തിന്റെ അസ്ഥൈര്യയ്യത്തെയും ഉടൻ പ്ര കാശിപ്പിച്ചിരുന്നുവെങ്കിൽ അധികം നന്നാകാമായിരുന്നു. രാജാവി ന്ന് ഉർവ്വശിയെക്കുറിച്ച് ബഹുമാനാദികൾ ഉണ്ടായതുപോലെ ഉർ വ്വശീസൃഷ്ടികർത്താവായ നാരായണമഹർഷിയെക്കുറിച്ചും ബഹുമാനാ ദികൾ ഉണ്ടാകുന്നതായിരിക്കും ശൃംഗാരരസത്തിന്ന അധികം യോ ജിക്കുന്നത അല്ലെങ്കിൽ ഉർവ്വശീജനകനിൽ ബഹുമാനമില്ലായ്ക കൊണ്ടു രാജാവാന്നും,അതിനെ അറിയുമ്പോളുണ്ടാകുന്ന വൈമന സ്യം നിമിത്തം ഉർവ്വശിക്കും ശൃംഗാരരസത്തിന്നു കുറവു സംഭവിപ്പാ നിടയുള്ളതാകുന്നു. ഈ സംഗതി ഭാഗവതത്തിൽ ദക്ഷയാഗഘട്ട ത്തിൽ 'ഗോത്രംത്വദീയം' ഇത്യാദിശ്ലോകവും അതിന്റെ'ശ്രീധരി യ' വ്യാഖ്യാനവും നോക്കിയാൽ സ്പഷ്ടമാകാം.

 എന്തിനിങ്ങിനെ അധികം പറയുന്നു. രാജാവിന്റെ ഈ
 ദോഷവും തന്നിമിത്തം കാവ്യത്തിനും കവിക്കും ഉണ്ടായിട്ടുള്ള ദോ

ഷവും ലഘുവാണെങ്കിലും നല്ലവണ്ണം പരിഹരിക്കത്തവണ്ണമുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/439&oldid=168574" എന്ന താളിൽനിന്ന് ശേഖരിച്ചത്