താൾ:Rasikaranjini book 3 1904.pdf/441

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അമ്മായിപഞ്ചതന്ത്രം

   പയോഗിച്ചിട്ടുള്ള  യുക്തിവിശേഷം  നോക്കുമ്പോൾ  ഈ  നീയമം ജന്തുസ്വഭാവത്തിന്നു  സഹിക്കവയ്യാത്തവിധം  വിരുദ്ധമായിട്ടുളളതാണെന്നു  തോന്നിപ്പോകുന്നുണ്ട് .  മോഷണം ഇത്രത്തോളം  മനുഷ്യസ്വഭാവത്തിന്നു സഹജമായിരിക്കെ  ആ  പ്രവൃത്തിയെ  മലയാളത്തറവാടു  ഭിന്നിപ്പിക്കുന്നതിൽ  അമ്മായിഅമ്മ ഒരു തന്ത്രമായി   സ്വീകരിച്ചതിൽ   വളരെആശ്ചര്യയ്യമൊപുതുമയോ  ഭാവിക്കാനില്ല.  ഈ   പ്രവൃത്തി

നിന്ദ്യമായിട്ടുള്ളതാണെന്നു സർവ്വജനസമ്മതമാണെങ്കിലും മോഷ്ടിക്കപ്പെടുന്നവന്റെ മോഷ്ടിക്കപ്പൊടുന്ന സാധനത്തിന്റെയും അവസ്ഥപോലെ മോഷണം ചെയ്തതായി കേൾക്കുമ്പോൾ നമ്മുടെ മനസ്സിലുണ്ടാക്കുന്ന സ്തോഭത്തിന്നു ഭേദാ വരാം . ശ്രീകൃഷ്ണൻ വെണ്ണയും പാലുംകളവുചെയ്തതായി പുരാണങ്ങളിൽ വായിക്കുമ്പോൾ കൌതുകംതോന്നി പുഞ്ചിരിതുകുന്നതല്ലാതെ പിടിച്ച് പൊല്ലിസ്സിൽ ഏല്പീക്കേണമെന്നു വല്ല മജിസ്രേട്ടിന്നും തോന്നാറുണ്ടോ? അതുകൊണ്ട് അമ്മായിഅമ്മ മോഷ്ടിച്ചതായിഅമ്മാമൻ അറിഞ്ഞാൽതന്നെ ഒരുനേരമ്പോക്ക് .

 അല്ലെങ്കിൽ   ഒർമ്മകേടാ   എന്നേ   തോന്നാൻ  വഴിയുളളു  എന്ന്  അമ്മായിഅമ്മയ്ക്കു  ബോദ്ധ്യമുണ്ടെങ്കിലും  അവരെ  സംശയിക്കാൻ   വഴിയില്ലാത്ത   വിധത്തിലും   അന്യനെ  സംശയിക്കാനുളള  തരത്തിലും   മാത്രമേ   മോഷണം   നടന്നിട്ടുളളു.  ആകെപ്പാടെയുളള .

ഫലം കൊണ്ടു മോഷണം അമ്മായി അമ്മയുടെ തന്ത്രമാണെന്ന് ഊഹിക്കയല്ലാതെ അവരെ കുററം ചുമത്തുന്നതിന്ന് ഇതുവരെ തെളിവുണ്ടായിട്ടില്ല .

  വല്ലസാധനവും  കളവുപോയതായി   ആക്ഷേപം  വരുമ്പോളെല്ലാം  അമ്മാമനും  തറവാടുമായുളള   ബന്ധത്തിൽ   ഒരു  കയറഴീയും.

അങ്ങോരും ഭര്യയ്യയുമായുള്ള ബന്ധത്തീൽ ഒരു കയർ കുടും . കളവും മുതൽ കണ്ടു കിട്ടിയാലും ഇതുതന്നെ ഫലം . എന്നുമാത്രമല്ല കട്ടു

എന്നു സംശയീക്കപ്പെടുന്നാൾഅമ്മാമനായിട്ടകലുന്നത് അമ്മായി അമ്മയുടെ ഗുണമായിട്ടും വരും . ഇതെല്ലാം കാണുമ്പോൾ അമ്മായിഅമ്മയുടെ ഏതാണ്ട് ചില തന്ത്രമുണ്ടെന്നല്ലെ വിചാരിക്കേണ്ടത് ഇനീയും സംശയമുണ്ടെങ്കിൽ അന്യന്റെ യുക്തിയും അറിവും ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/441&oldid=168576" എന്ന താളിൽനിന്ന് ശേഖരിച്ചത്