താൾ:Rasikaranjini book 3 1904.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രുന്ന പരമാണുക്കളൊന്നും ഇപ്പോൾ ഉണ്ടായിരിക്കയില്ല.എന്നാൽ ശരീരങ്ങൾക്ക് എങ്ങിനെയാണ് സംയോഗം ഉളളതായിക്കാണുന്നത്?അതിന്നുളള കാരണം പ്രത്യക്ഷമല്ല.ശസ്ത്രവൈദ്യന്റെ കത്തികൊണ്ടും പരിശോധിച്ചാൽ പ്രത്യക്ഷപ്പെടുന്നതുമല്ല.രസതന്ത്രപ്രകാരമുളള അതിസൂഷ്മമായ പരിശോധലയ്ക്കു വിഷയമായിട്ടുളളതുമല്ല.ശരീരത്തിന്റെ പരമാണുരൂപങ്ങളായ അംശങ്ങളെ സംഭരിച്ചുകൊണ്ടും കരുപിടിപ്പിച്ചുകൊണ്ടും മാററിക്കൊണ്ടും എന്തോ ഒരു ശക്തി അവിടെ ഉണ്ടെന്നുമാത്രം നമ്മൾക്കറിയാം.

ആത്മാവിന്റെ സൽഭാവത്തെക്കുറിച്ച് ഏററവും പ്രത്യക്ഷമായ തെളിവും ആത്മാവിൽ സർവ്വവ്യാപ്തമായ വിശ്വാസത്തെ ഉണ്ടാക്കുന്നതിനുളള ഹേതുവും ജീവികളുടെ ശരീരാംശങ്ങൾക്കുളള യോജിപ്പുതന്നയാകണം.എന്നാൽ അംശങ്ങൾ വന്നുപൊയ്ക്കൊണ്ടിരിക്കുന്നതും ആകൃതിക്കുമാററംവരാത്തതുമായ ചില വസ്തുക്കളുണ്ട്.അങ്ങിനെയുളള വസ്തുക്കളിൽ ആത്മാവുണ്ടെന്നു നമ്മൾ ശങ്കിക്കാറില്ല.മലയുടെ കൊടുമുടിയിൽ തങ്ങിനിൽക്കുന്ന മേഘരൂപമായ നീരാവിയുടെ അംശങ്ങൾ ഒരു ഭാഗത്തുനിന്ന് പോയിക്കൊണ്ടും മറുഭാഗത്തു വന്നുകൂടിക്കൊണ്ടും ഇരിക്കുന്നുണ്ട്.ആകൃതിക്കുവ്യത്യാസംവരുന്നതുമില്ല.മേഘത്തിന്റെ ആകൃതിക്കു മാററംവരാത്തതു പ്രത്യക്ഷങ്ങളും ബാഹ്യങ്ങളുമായ കാരണങ്ങളാലാകകൊണ്ടാണ് ഇവിടെ ആത്മാവുണ്ടെന്നു ശങ്കിക്കാത്തത്.നീരാവി മലയുടെ ഒരുവശത്തുകൂടി ഉയർന്ന് കൊടുമുടിയ്ക്കടുത്തെത്തുമ്പോൾ അപ്രത്യക്ഷമായ ആവി തണുപ്പുതട്ടി പ്രത്യക്ഷങ്ങളായ ജലകണങ്ങളായിത്തീർന്ന് മേഘരൂപത്തെ പ്രാപിക്കുന്നു.അപ്പോൾ മറുവശത്തുളള ജലകണങ്ങൾ സാനുക്കളിൽക്കൂടി സഞ്ചരിച്ചു ചൂടുതട്ടുമ്പോൾ വീണ്ടും ആവിയായിത്തീരുന്നു.ഇങ്ങിനെ ഒരുവശത്തുളള നീരാവി വെളളമായി ശിഖരങ്ങളിൽ തങ്ങുകയും മറുവശത്തു ജലകണങ്ങൾ നീരാവിയായി അതിൽനിന്നു വേർതിരിക്കുകയും ചെയ്തുകൊണ്ട് മേഘരൂപത്തിൽ ഭേദംവരാതെ സൂക്ഷിക്കുന്നു.എന്നാൽ ശരീരാംശങ്ങളുടെ സംയോഗത്തിന്നുളള കാരണം ആന്തരവും അപ്രത്യക്ഷവുമാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/370&oldid=168549" എന്ന താളിൽനിന്ന് ശേഖരിച്ചത്