താൾ:Rasikaranjini book 3 1904.pdf/371

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രത്യക്ഷം പ്രമാണമെന്നു വാദിക്കുന്ന കോകായതികന്മാർ അല്ലെങ്കിൽ ചാർവാകമതക്കാർ ആത്മാവ് എന്നൊന്നിനെ അംഗീകരിച്ചിട്ടു പ്രയോജനനില്ലെന്നു സിദ്ധാന്തിക്കുന്നു.ഇന്ദീയഗോചരങ്ങളായ സ്ഥൂലവസ്തുക്കളുടെ കാർയ്യകാരണഭാവത്തിൽനിന്നും മനുഷ്യനെ സംബന്ധിച്ച സകല സംഗതികളും സാധിക്കാമെന്നാണ് അവരുടെ വാദം.ശരീരം നമ്മൾ കാണുന്നുണ്ട് ആത്മാവിനെ നമ്മൾ കാണുന്നില്ല അതുകൊണ്ട് അങ്ങിനെ ഒന്നുണ്ടെന്നു പറയുന്നത് അനാവശ്യവുമാകുന്നു.രക്തത്തിൽനിന്നു അസ്ഥിയും മാംസവും ഉണ്ടാകാമെങ്കിൽ അതിന്നു വികാരത്തേയും വിചാരത്തേയും ജനിപ്പിക്കുവാനുളള ശക്തി ഉണ്ടാകരുതെ? യകൃത്തിന്നു പിത്തത്തെ ഉത്സർജ്ജിക്കുവാനുളള ശക്തിയുണ്ടെങ്കിൽ തലച്ചോറിന്നു ശങ്കല്പങ്ങളെ ഉൽപാദിപ്പിക്കുവാൻ ശക്തിയുണ്ടാകരുതെ? ശരീരത്തിന്നു ചെയ്യുവാൻ കഴിയുന്നത് മുഴുവനും അറിയുന്നതിന്നുമുമ്പ് ശരീരത്തിൽനിന്നു ഭിന്നമായിട്ടൊന്നുണ്ടെന്നു വിചാരിക്കുവാൻ അവകാശമെന്താകുന്നു?

ഈ ചാർവാകമതത്ത അനുഭവപ്പെടുത്തുന്നതായ ചില കാരണങ്ങളും ഇല്ലെന്നില്ല.ശരീരത്തിന്ന് അസ്വാസ്ഥ്യം സംഭവിക്കുമ്പോൾ മനസ്സിന്നും ക്ഷീണം തട്ടുന്നുണ്ട്.ഒരു കല്ലു തലയിൽ വീണ് തലയോടിന്നു ചതവുതട്ടി ആ ചതവു തലച്ചോറിനെ ബാധിക്കുമ്പോൾ വിചാരശക്തി നശിക്കുന്നുണ്ട്.ആ അമർച്ച മാററുമ്പോൾ വിചാരങ്ങളും പൂർവ്വസ്ഥിതിയിൽ പ്രവർത്തിക്കുവാൻ തുടങ്ങുന്നുണ്ട്.അതുകൊണ്ട് എല്ലാം ശരീരത്തിന്റെ ഫലമായിട്ടാണെന്നല്ലെ തെളിയുന്നത്.'ഒരിക്കലുമല്ല'എന്നാകുന്നു വിരോധപക്ഷക്കാർപറയുന്നത്.ആയുധങ്ങൾ കൂടാതെ ആശാരിയ്ക്കു പണഇയെടുപ്പാൻ പാടില്ലെന്നുവെച്ച് ആശാരി ആയുധങ്ങളുടെ ഫലമാണെന്നു ആരെങ്കിലും വിചാരിക്കാറുണ്ടൊ? ശിരസ്സിൽ രക്തം അധികം ആയാൽ വിചാരം മങ്ങുന്നില്ലെ? ശരി,ഒരു ജ്യോതിഷി ചീനക്കണ്ണാടിയിൽ കൂടി നക്ഷത്രങ്ങളെ പരിശോധിക്കുകയാണെന്നിരിക്കട്ടെ ; കണ്ണാടിക്കു മൂടൽ തട്ടിയാൽ നക്ഷത്രങ്ങൾ കാണാതാകുന്നുണ്ട്.എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/371&oldid=168550" എന്ന താളിൽനിന്ന് ശേഖരിച്ചത്