താൾ:Rasikaranjini book 3 1904.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കയും സഹായിക്കുകയും ചെയ്യുന്നു.ആത്മാവ് പരലോകത്തെ ലക്ഷ്യമാക്കിക്കൊണ്ടു ശരീരബന്ധം വിട്ടുപോകാൻ ആഗ്രഹിക്കുന്നു.ശരീരം അതിനെ ഇഹലോകത്തിലേക്ക് ആകർഷിക്കുന്നു.ഇതാണ് ചീനക്കാർ, പാരസികന്മാർ, ഹിന്തുക്കൾ,റോമക്കാർ,യവനന്മാർ,ഇവരുടെ എല്ലാവരുടേയും സാധാരണയായ വിശ്വാസം.

മനുഷ്യനിൽ അഭൃതാത്മകമായ ഒരു ഭാഗമുണ്ടുന്നു മിക്കജനങ്ങളും പ്രകൃത്യാതന്നെ വിശ്വസിച്ചു പോരുന്നു.ആ ഭാഗം കാണുവാനും കേൾക്കുവാനും സ്പർശിക്കുവാനും മററും വയ്യാത്തതം ജ്ഞാനത്തിന്ന് മാത്രം പ്രത്യക്ഷമായിട്ടുളളതും ഭൂതാത്മാകമായ ആവരണം നശിച്ചു വേപെട്ടുപോകുമ്പോൾ ശേഷിക്കുന്നതുമായ എന്തോ ഒന്നാകുന്നു. ഈ സർവസമ്മതമായ അബിപ്രായത്തിന്നുളള ലക്ഷ്യം ഭൂതപ്രേതങ്ങളെക്കുറിച്ചു കാലദേശഭേശവ്യത്യാസംകൂടതെ പൊതുജനങ്ങളിൽ കണ്ടുവരുന്നവിശ്വാസംതന്നെ.മനുഷ്യനിൽ 

ശരീരമല്ലാതെ മറെറാന്നും ഇല്ലെങ്കിൽ ശരീരം നശിച്ചാൽ മറെറാന്നും ശേഷിക്കുവാൻ തരമുളളതല്ല.അതുകൊണ്ടു ഭൂതപ്രേതങ്ങളിൽ ഒരുവന് വിശ്വാസമുണ്ടെങ്കിൽ അവന്ന് ആത്മാവിലും വിശ്വാസമുണ്ടായിരിക്കണം.പഴയ തത്വജ്ഞാനികളിൽ പ്രസിദ്ധന്മാരായ ഹിന്തുക്കളും മററുമതക്കാരും ആത്മാവ് ശരീരത്തിൽനിന്നു വിഭിന്നമായും ശരീരത്തിന്നു കാരണമായും ഉളളതാണെന്നാണ് ഉപദേശിച്ചിട്ടുളളത്.ആത്മാവിന്റെ സ്വഭാവത്തെക്കുറിച്ചു പല അഭിപ്രായങ്ങളുണ്ടെങ്കിലും ഏതെങ്കിലും ഒരുവിധത്തിൽ എല്ലാവരും അതിനെ സ്വീകരിച്ചിട്ടുണ്ട്.ശരീരംതന്നെ സ്ഥൂലവസ്തുക്കളിൽനിന്ന് അതിക്രമിച്ചിട്ടുളള ഒന്നാകുന്നു.അതിന്റെ അംശങ്ങൾ എങ്ങനെതന്നെ യോജിച്ചാലും തന്നെത്താൻ ഒരു ജീവനുളള ശരീരമായിത്തീരുന്നില്ല.ചേതനയുളള ശരീരത്തിന്നു ബീജമായിട്ടുളള ജീവൻ ഉളളേടത്തൊക്കെ ശരീരാംശങ്ങൾക്ക് സംയോഗത്തെ ഉണ്ടാക്കുന്നതായ ആത്മാവും ഉണ്ടായിരിക്കണം.

മനുഷ്യശരീരത്തിലുളള സ്ഥൂലവസ്തുവിന്റെ പരമാണുക്കൾ വന്നകൊണ്ടും പോയിക്കൊണ്ടും ഇരിക്കും.മുമ്പു ശരീരത്തിലുണ്ടായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/369&oldid=168547" എന്ന താളിൽനിന്ന് ശേഖരിച്ചത്