താൾ:Rasikaranjini book 3 1904.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ട്ടി നിൽക്കുന്ന ഭൂമിയിൽ പുകയില നന്നാവില്ല. പുകയിലച്ചെടി നനച്ചു തയ്യായിരുക്കുന്ന പ്രായത്തു വെള്ളം മുക്കി നനക്കണം. സാധാരണ ഏരിവെള്ളം തിരച്ചുകൊണ്ടുവന്നു നനക്കുന്ന പുകയിലക്കു ഗുണം മതിയാകുന്നതല്ല. ആട്ടിന്ഡകാഠം,കന്നുകാലികളുടെ ചാണകം,ചാരം,അടിച്ചുവാരിയ ചവറ് ഇവതന്നെയാണ് അതിനു വളങ്ങൾ. കൃഷി ആരംഭിക്കുന്നതിനുമുമ്പായി കൃഷി ചെയ്യേണ്ട സ്ഥലത്തു പല ദിക്കുലുമായി പട്ടികെട്ടി കന്നുകാലികളെ മുളക്കുന്നതു നന്നായിരുക്കും. കൃഷിക്കുള്ളകാലം ഒരേ ദേശത്തെ വർഷാദ്യവസ്ഥകളെ ആശ്രയിച്ചിരിക്കുന്നു. പുകയില വിത്ത് ആദ്യം തന്നെ തടത്തിൽ പാവുകയാകുന്നു. സാധാരണയായി എല്ലാ ദിക്കിലും വർഷം കഴിഞ്ഞിട്ടാണ് വിത്തു പാകുന്നത്. വിതച്ചിട്ടെട്ടാം ദിവസം എല്ലാം മുളക്കുന്നു. പിന്നെ ഒന്നരമാസം കഴിഞ്ഞിട്ടാണ് അതു വലിച്ചു നടുന്നത്. അപ്പോഴെക്കും ചെടിക്ക് ഏകദേശം ഒരടി മുതൽ മൂന്നടിവരെ അകലെയായിട്ടാണ് ചെടികൾ പറിച്ചു വെക്കുന്നത. ചെടികൾ കണ്ണികോരി അതിന്മേൽ നടന്നതായിട്ടും അല്ലെങ്കിൽ കണ്ടങ്ങളിൽ നിരത്തി കുഴിച്ചിടുന്നതായിട്ടുമുണ്ട്. ചിലദിക്കിൽ വിത്തുപാവിയിരിക്കുന്ന തയങ്ങളേയും പിന്നെ മുളച്ചു തയ്യായിട്ടുള്ളലയെ തന്നെയും അതിയാ. സൂര്യരശ്മി തട്ടാതിരിപ്പാൻ വേണ്ടി പായകൊണ്ടു മൂടുന്നു. ചെടി വലുതായി വരുമ്പോൾ അതിൽ പത്തോ പന്ത്രണ്ടോ ഇലകളൊഴിച്ച് മറ്റതൊല്ലാം നുള്ളികളയുന്നു. പൂക്കുമ്പോൾ പൂവും നുള്ളി കളയുന്നു. വിത്തിന്റെ ആവശ്യത്തിനു ചില പൂക്കൾ മാത്രം നിർത്തുന്നു. ബാക്കി നിറുത്തിട്ടുള്ള ഇലകൾക്ക് കരുത്തു വെക്കുന്നതിനുവേണ്ടിയാണ് പൂവ്വും ശേഷമിലകളും നുള്ളികളയുന്നത്. ചെടിക പറിച്ചുവെച്ചിട്ടു രണ്ടുമാസത്തിനകത്ത് ഇലകൾ പഴുക്കുവാനാരംഭിക്കുന്നു. (ഓരൊ ചെടിയിന്മേലുള്ള) ഒന്നോ രണ്ടോ ഇലകൾ നിറം പകർന്നു കണ്ടാൽ പുകയില ആസകലം വെട്ടി ശേഖരിക്കുന്നു. ചില ദിക്കിൽ തണ്ടോടെ വെട്ടിയെടുക്കുന്നു. എന്നാൽ ഗഞ്ചാം വിശാഖപട്ടണം, തഞ്ചാവൂര്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/33&oldid=168512" എന്ന താളിൽനിന്ന് ശേഖരിച്ചത്