താൾ:Rasikaranjini book 3 1904.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നത്.പിന്നീട് അത് ഒരു ലഹരിപദാർത്ഥമാണെന്നും ഔഷധ മായി ഉപയോഗിച്ചാൽ നല്ലതല്ലെന്നും മനസ്സിലായപ്പോൾ ജന ങ്ങൾ അതിനെ ഉപയോഗിക്കുന്നതിൽ അതാതു രാജ്യത്തുളള രാജാ ക്കന്മാർ വളരെ വിരോധിച്ചുവെങ്കിലും ആരും അതിനെ ഉപേക്ഷി ച്ചില്ല എന്നുതന്നെയല്ല സകല ജനങ്ങളും അതിനെ ഒരു വിധത്തി ലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപയോഗിപ്പാനും തുടങ്ങി എ ന്നുളളത് എല്ലാവർക്കും അറിയാവുന്ന സംഗതിയാണല്ലൊ.

       ഇന്ത്യാരാജ്യത്തെ ആസകലമുളള കണക്കു നോക്കുന്നതായാൽഏകദേശം ഇരുപതുലക്ഷം ഏക്കറിൽ കറയാതെയുളള സ്ഥലത്തിൽ പുകയില ക്രഷിച്ചെയ്യപെടുന്നുണ്ടത്രെ.ഒരു ഏക്കർ ഭൂമിയിൽ {ഏകദേശം 10 പറക്കു നിലത്തിൽ} 500 റാത്തൽപുകയിലയുണ്ടാകും .

       ഇന്ത്യയിൽ മദ്രാസു സംസ്ഥാനത്തുളള ഗോദാവരി, ക്രഷ്ണ,കോയമ്പത്തൂർ, മധുര ജില്ലകളിലും, ബങ്കാൾ സംസ്ഥാനത്തുളള റങ് പൂർ , ടിർഹ്രട്ട് എന്ന ജില്ലകളിലും ബോംബാസംസ്ഥാനത്തു കെയിറ എന്ന ദിക്കിലും ആണ് പുകയില ധാരാളമായി ക്ര ഷിച്ചെയ്യപ്പെടുന്നത്. പ്രസിദ്ധപ്പെട്ട ത്രശ്ശിനീപ്പിളി ചുരുട്ടിനുളള പുകയില കോയമ്പത്തൂരുനിന്നും മധുരയിൽ നിന്നും ആണ് വരു ത്തത്.

       ശീതോഷ്ണങ്ങളുടെ അവസ്ഥ, മണ്ണിന്റെ സ്വാഭാവം, എന്നിവയെ അനുസരിച്ചാണ് പുകയിലക്രഷി സഫലമായി ഭവിക്കുന്നത്. ഉഷ്ണഭൂമിയായും വീയുവിൽ ജലാംശം ധാരാളമുളളതായുമിരിക്കുന്ന പ്ര ദേശത്താണ് പുകയില നല്ലവ്വണ്ണം പിടിക്കുക. മദ്രാസുസംസ്ഥാന ത്ത് ഇപ്പോൾ മലയാള ജില്ലയിൽ ഒഴിച്ചു മറ്റെല്ലാ ജില്ലകളിലും പുകയിലക്രഷി തുടങ്ങിട്ടുണ്ട്.നദികളിൽകൂടി വരുന്ന മട്ടുധാരാളം വീഴു ന്നഭൂമിയിലും മണൽ ചേർന്നിട്ടുളള മണ്ണിലും അതു ക്രഷിചേയ്തുവരുന്നു. ഉണങ്ങിയിരിക്കുന്ന[വെളിംപറമ്പുപോലെയുളള] ഭൂമിയിൽ നനച്ചു ക്രഷിചെയ്തുണ്ടാക്കുന്ന പുകയിലയുടെ വീര്യം കൂടിയിരിക്കും.പക്ഷെ അതു ചുരുട്ടിന്റെ ഉപയോഗത്തിന് അത്ര നന്നല്ല. വെളളംകെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/32&oldid=168511" എന്ന താളിൽനിന്ന് ശേഖരിച്ചത്