താൾ:Rasikaranjini book 3 1904.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൬] ലാറിപ്പോർട്ട് 317


    10. സൂരിവ്രജഞ്ഞൊടിടപെട്ടിതരാനുബന്ധം
          ദൂരക്കളഞ്ഞ,  ദുരഹംകൃതിയുള്ളതെല്ലാം
          തീരെത്യജിച്ചു,  തിരുനാമപദം ജപിച്ചാൽ
          തീരു നമുക്കു ജനനീജാരപ്രവേശം.
                                                                     എസ്സ്.നാരായണൻ നമ്പൂരി.


                                                  ലാറിപ്പോർട്ട്


               പരശുരാമന്റെ കൂടെ വന്നവരാണല്ലോ,  നമ്മുടെ കാരണവ
 ന്മാർ.  അവരിൽ വെച്ചു കാരണവരായിരുന്നു മലനാട്ട് കാരണവ
 ര്.  ഇദ്ദേഹത്തിന്റെ തറവാട്ടിൽ പരമ്പര യി പച്ചമലയാളാ
 ചാരങ്ങളെയാണ് അനുഷ്ഠിച്ചു പോന്നിട്ടുള്ളത്.  പാശ്ചാത്യപരി
 ഷ്കാരങ്ങളൊ,  പരദേശാചാരങ്ങളൊ ഈ തറവാട്ടിന്റെ പടിക്കൽ
 വരെയെങ്കിലും വന്നിട്ടില്ല.  ഈ തറവാട്ടിൽ ജനിച്ചു വളർന്ന ഒരാ     
ളാണ് നമ്മുടെ ജഡിജി.  ഇദ്ദേഹത്തിന്റെ പേര് 'ശ്രരഗോപാല
 കൃഷ്ണനാരായണരുശങ്കരരുശങ്കരരു' എന്നാണ്.  ഇദ്ദേഹം  കീഴ
 നടപ്പിനെ വിട്ട് ചെറുപ്പത്തിൽതന്നെ തിരുവനന്തപുരം കോളേ 
 ജിൽ ചേർന്ന്,  ബി. ഏ. പരീക്ഷയിൽ  വളരെ ഉന്നതസ്ഥാനത്തെ
 കൈകൊണ്ടു ജയിച്ചു.  അതിൽപിന്നെ,  യൂറോപ്പ്, അമേരിക്കാ,  ജാ
പ്പാൻ മുതലായ ദിക്കുകളിൽ ആറേഴു കൊല്ലത്തോളം സഞ്ചരിക്കുക 
 യും അവിടങ്ങളിൽ ഉള്ള വിവിധജനസമുദായങ്ങളെയും അവയു
 ടെ മതങ്ങളെയും ആചാരങ്ങളെയും നല്ലവണ്ണം പഠിക്കുകയും അ    
 വയുടെ ഗുണദോഷങ്ങളെപ്പററി അഗാധമായി ആലോചിക്കുകയും              
 അവയെപ്പററി തന്റെ സ്വന്തമായ ചില അഭിപ്രായങ്ങളെ വർത്ത
 മാനക്കലാസുകളിൽ അടിച്ചുവിടുകയും ചെയ്തു.  ഒടുവിൽ മലയാളാ
 ചാരസംബന്ധമായ കാർയ്യങ്ങൾ തീച്ചപ്പെടുത്താൻവേണ്ടി കൊ
ച്ചി, തിരുവിതാംകൂർ, ബ്രട്ടീഷ്, ഈ മൂന്നു ഗവർമ്മേണ്ടുകളുംക്കൂടി ഇദ്ദേ

ഹത്തെ ഒരു കമ്മീഷണർ ആയി നിയമിക്കുകയും ഇദ്ദേഹത്തിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/268&oldid=168502" എന്ന താളിൽനിന്ന് ശേഖരിച്ചത്