താൾ:Rasikaranjini book 3 1904.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

316 രസികരഞ്ജിനി [പുസ്തകം ൩


  4. നോക്കുള്ള കർമ്മചയനാൾവഴി,  ചിത്രഗുപ്തൻ                                                
     പേർക്കുന്ന ബുക്കിലൊരു നാമപദം പതി‍ഞ്ഞാ-
     ൽ ലാക്കായ് നമുക്കു പുനരാപ്പരുഷന്റെ നേരെ
     നോക്കുന്നതിനു യമനില്ലവകാശലേശം.
    5. കാലാരിതൻ കഥ മറന്നു കളത്രപുത്ര-
       ജാലം,  പുലർത്തുവതിനായ്പണിചെയ്തിരുന്നാൽ
      കാലൻ കയർത്ത കയറിട്ടു വലിച്ചിഴയ്ക്കും
                        കടന്നു തടവാനൊരു ബന്ധുവാരോ?
   6. ദായാദിപുത്രഗൃഹഭൃത്യധനാഭിമാന-
      ജായാദിയിൽ കൊതിവളർക്കുമൊരീ പ്രപഞ്ചം
      മായാവിലാസമയമെന്നു മനസ്സിലായി-
     പ്പോയാൽകഴിഞ്ഞു പുനരായവ പുല്ലുപോലെ.


    7. തിയ്യാളിടുന്നതു തനിക്കൊരു തീററയെന്നോ-
        ർത്തിയ്യാനതിൽ ബ  പതിച്ചുപെടുന്നപോലെ
       ഇയ്യുള്ളനാം വിഷയവൻകടലിൽ പതിച്ചി-
      ട്ടയ്യോ കിടന്നു കഷണിച്ചു നശിച്ചിടുന്നു.


  8. സാരം തിരക്കുകി  ഹോ ബഹു തുച്ഛമിസ്സാ
      സാരം,  സമസ്തമൊരു ശുദ്ധമഹേന്ദ്രജാലം
     ചാരം ധരിച്ച തിരുമേനിയിൽ നാം മനസ്സ-
     ഞ്ചാരം തുടങ്ങിലതു പെട്ടപൊളിഞ്ഞു കാണാം.


  9. മുട്ടാതകണ്ടു ഭഗവാ സ്മരണേ,  മനസ്സു-
      മുട്ടാതകണ്ടു കഴിയുന്നൊരു മർത്ത്യജന്മം
      പൊട്ടിച്ചിടാതെയൊരു തേങ്ങ,  കരിംകുരങ്ങിൻ-

കുട്ടിക്കു കിട്ടിയതുപോലെ കഴിഞ്ഞിടുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/267&oldid=168501" എന്ന താളിൽനിന്ന് ശേഖരിച്ചത്