താൾ:Rasikaranjini book 3 1904.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] സാരോപദേശദശകം 815


  വരും.  നമുക്ക് അനുഭവിപ്പാൻ നിവൃത്തിയില്ലാത്ത മനോഹര
  ഗാനം കൊണ്ടു ഭൂമി മുഴുവനും മുഴങ്ങുന്നുണ്ടായിരിക്കും.  അതൊ
  ന്നും നമ്മുടെ വെറും ചെവികൾകൊണ്ട് ഇപ്പോൾ കേൾപ്പാൻ 
  സാധിക്കുന്നില്ലെങ്കിലും  കാലക്രമംകൊണ്ട്  യന്ത്രസഹായത്താ
  ലൊ മറ്റോ ശ്രവിപ്പാൻ സാധിച്ചേക്കാം.  ശാസ്ത്രീയമാ യ  വർദ്ധി
  ക്കുന്തോറും സൃഷ്ടിയിലുള്ള രഹസ്യങ്ങൾ ഓരോന്നായി  നമുക്കു  
  മനസ്സിലാവുന്നതുകൂടി സൃഷ്ടിയുടെ യോഗ്യതയെപ്പ റ്റി  നമുക്കുള്ള
   വിസ്മയവും  ഉപർയ്യുപരിയായി  വർദ്ധിച്ചുവരുന്നതാകുന്നു.
                                  എ.ശങ്കരപ്പുതുവാൾ, ബി.എം.ബി.എൽ.



       സാരോപദേശദശകം


   1.  പയ്യീച്ച,  പൂച്ച,  പുലി,  വണ്ടെലി,  ഞണ്ടു,  പച്ച-                                                        
         പ്പയ്യെന്നുതൊട്ടു,  പലമാതിരിയായ ജന്മം                                                                       
        പയ്യെക്കഴിഞ്ഞു പുനരീപ്പരുഷാകൃതിത്വം                       
        കയ്യിൽ കിടച്ചവർ കളഞ്ഞു  കുളിച്ചിടൊല്ലെ.


   2.    ഇന്നുണ്ടു ജോലി,  ഭഗവൽസ്മൃതി,  നാളെയാവാ-
         മെന്നോർത്തു പോകരുതു മാനുഷനായ്പ ന്നാൽ
          എന്നോ നമുക്കു മരണം,  മൃതിപെട്ടുപോയാൽ
           പ്പിന്നെപ്പിറക്കുവതുമെന്തൊരു ജന്തുവായോ?


   3.     ഹേമാംഗനാദി വിഷയാംബുധിയിൽ പതിച്ചു           
            കാമംദി വൈരിവശരായ്ക്കഷണിച്ചിടാതെ
             നാമീ പ്രപ‍‍ഞ്ചപരമാർത്ഥമറിഞ്ഞു ചുമ്മാ-

നാമം ജപിയ്ക്കിലിനിമേൽ ജനിയാതിരിയ്ക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/266&oldid=168500" എന്ന താളിൽനിന്ന് ശേഖരിച്ചത്