താൾ:Rasikaranjini book 3 1904.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

318 രസികരഞ്ജിനി [പുസ്തകം ൩


 അധികാരങ്ങൾക്ക് ഗോകർണ്ണംമുതൽ കന്യാകുമാരിവരെ വിസ്താരം
  കൊടുക്കുകയും ചെയ്തു.  കോടതി തിരുനാവായിൽ  ആണ് സ്ഥാ
 പിച്ചിട്ടുള്ളത്.  വിധികൾ മുതലായതു നടത്തുന്നത് അതാതു ജില്ല
  യിലെ ഡിസ്രിക്ട് മജിസ്രേട്ടാണ്.  വിധി കഴിഞ്ഞാൽ ജഡിജി 
 മേണ്ടു ഡിസ്രക്ട് മജിസ്രേട്ടുകോടതിക്കയച്ചു കൊടുക്കും.  ഇതാണ്
 നിയമം.
                                                        കേസ്സ.  ൧.
                                                            ഹാജർ.
         മ.  രാ.  രാ.  ശ്രരഗോപാലകൃഷ്ണനാരായണരു ശങ്കരരുശങ്കരരു
 അവർകൾ എം.  എ.   (ഓക്സൺ),   എൽ.   എൽ.   ഡി.   (ലണ്ടൻ),
 പി. എഛ. ഡി. (ഫിലഡെൽഫിയ) മുതലായ ലിപിമാലകളെല്ലാം,
   
                                          മലനാട്ടു കാരണവപ്പാട്.
 നടയ്ക്കൽ പാറാവ് - പുളിഞ്ചോട്ടിൽ കേളുനായര്.      അന്യായം.  
              വക്കീൽ- പോങ്ങശ്ശമേനോൻ.  (ഫ.  ബ.  ഭ.  ങ.  ഞ.  ഠ. )
  ശേഖരമേനോൻ..........................................................................            പ്രതി.
       വക്കീൽ- ശളവളയ്യൻ.  (ക.  ച.  ട.  ത.   . )
            പ്രതി നായരല്ലെന്നും പേര് മാററി പറഞ്ഞിട്ടുള്ളതാണെന്നും ഒ
 രു നാട്ടുക്രിസ്ത്യാനിയാണെന്നു തോന്നുന്നുവെന്നും തലമുട്ടയടിച്ചും, കാ
 തുകുത്താതെയും,  മുഖക്ഷൌരം ചെയ്യിച്ചും,  കൈമുറിക്കുപ്പായം ഇട്ടും,
അമ്പലത്തിൽ കേറിയിരിക്കുന്നുവെന്നും ആകുന്നു ഈ കേസ്സ്.
       താൻ നായരാണെന്നും,  പേര് മാററി പറ‍ഞ്ഞിട്ടില്ലെന്നും നാട്ടുക്രതി
  സ്ത്യാനിയല്ലെന്നും,  തല മുട്ടയടിച്ചിട്ടുള്ളത്  ഇപ്പോഴത്തെ 'ഫാഷൻ'
   അനുസരിച്ചാണെന്നും,   കാതു  ചെറുപ്പത്തിൽ  കുത്തിട്ടുണ്ടന്നും,
 ദ്വാരം അടഞ്ഞതാണെന്നും,  മുഖക്ഷൌരം ചെയ്യിച്ചതു മീശയുടെ
  ഉപദ്രവംകൊണ്ടാണെന്നും,  ബനിയൻ പരിഷ്കാരത്തെ അനുസരി
  ച്ചിട്ടതാണെന്നം ആണ് പ്രതിയുടെ വാതം.
           പ്രതിയോടു ചില പ്രധാന ചോദ്യങ്ങൾ കോടതിതന്നെ ചോദിച്ച

തിൽനിന്നു അയാളുടെ യഥാർത്ഥസ്ഥിതികൾ വെളിപ്പെടും. ചെറുപ്പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/269&oldid=168503" എന്ന താളിൽനിന്ന് ശേഖരിച്ചത്