താൾ:Rasikaranjini book 3 1904.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശേണ്വീ (shenoi) ബ്രാഹ്മണർ എന്ന ഒരുക്കൂട്ടം ബ്രാഹ്മണർ ഉണ്ടാ യിരുന്നതായി വിവരിച്ചിരിക്കുന്നതുകൊണ്ടം പോർത്തുഗീസ്സുകാർ ഗോവയെ പിടിച്ചടക്കിയതിന്റെ ശേഷം അവരുടെ ഹിംസയെ സ ഹിപ്പാൻ കഴിഞ്ഞിട്ടു കോങ്കണബ്രാഹ്മണർ അവിടെന്നു പല ദിക്കു കളിലേക്കും ഓടിപ്പോയതുകൊണ്ടും ശേണ്വീ എന്ന പേർ ഇവർ ഗോവയെ വിട്ടുപോകുന്നതിനു മുമ്പുതന്നെ ഇവർക്കു ഉണടായിരി പ്പാൻ സംഗതിയുണ്ട് മുഹമ്മദീയർ ഗോവയെ പിടിച്ചടക്കുന്ന തിനു മുമ്പ് ഇവർക്കു ഈ പേരുണ്ടായിരുന്നുവൊ എന്നതു നിശ്ചയി പ്പാൻ പ്രയാസമാകുന്നു.

       3. മുഹമ്മീയരുടെ അധീനത്തിൽ ഉണ്ടായിരുന്ന ഗോവയെവിജയനഗരത്തിലെ രാജാവായ ബുക്കരായർ (1343-1379) പിടിച്ചടക്കിയെന്നും ബച്ചണ്ണ ഉഡൈയാർ എന്ന ആളെ ഗോവയിലെ ദേശാധിപതിയാക്കി നിശ്ചയിച്ചതായും ബുക്കാരയുടെ ഒരു ശാസനയിൽനിന്നു അറിവു കിട്ടിയിരുക്കുന്നു. ഗോവാരാജ്യം വിജയന ഗരസാമ്രാജ്യത്തിന്റെ കീഴിൽ ബഹുകാലം ഇരുന്നതിന്റെശേഷം അത് ബീജപൂരിലെ സുൽത്താനയുടെ വശത്തായി. 1493-ൽ അതു ബീജാപൂർ സുൽത്താൻ യൂസുഫ് അതിൽ എന്നവന്റെ അധീനത്തിലായിരുന്നു. 1570-ൽ ബീജപൂരിൽനിന്നും പോർത്തുഗീസരുടെ കൈവശത്തിൽ ആയ്പോയതു ഇന്നും അവർ തന്നെ അനുഭവിച്ചവരുന്നു. ഗോവയുടെ പൂർചരിത്രമെന്ന പേരോടുകൂടി ഒരുപന്യാസം യഥാവസരം എഴുതിക്കൊള്ളാം.

       ഗോവ വിജയനഗരം രാജാക്കന്മാരുടെ ആധിപത്യത്തിൻ കീഴിൽ അയിരുന്നപ്പോൾ സംസ്ഥാനത്തിലെ ഉദ്യോഗങ്ങൾ പലതും കോങ്കണബ്രാഹ്മ​ണരും അനുഭവിച്ചുവന്നിരുന്നു. നാഡുകണ്ണിനാഡുഗവുഡ പട്ടണശെട്ടി (prorust of the city) മുതലായ കർണ്ണാടകസ്ഥാനപ്പേരുകൾകോങ്കണബ്രാഹ്മണരുടെ ഇടയിൽ നടപ്പായതു പോലെ തന്നെ അംശമേനവൻ (കണക്കപ്പിള്ള) എന്ന അർത്ഥമുള്ള ശാനഭവ , ശാനഭാഗ, ശാനഭോഗ, ശ്യാനഭോഗ, ശ്യാനബാഗ, സാനബോഗ, സേനബോഗ എന്നീ രൂപവികാരങ്ങളോടുക്കൂടിയ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/22&oldid=168490" എന്ന താളിൽനിന്ന് ശേഖരിച്ചത്