താൾ:Rasikaranjini book 3 1904.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'സാസഷ്ടിക്കാ' എന്നും 'സാഷ്ടിക്കാർ' എന്നാ പേർ വിളിക്കുന്നു വെന്നു മുമ്പു പ്രസ്താവിച്ചട്ടുണ്ടല്ലോ. ഈ ഗ്രാമങ്ങളോടു തൊട്ടുകി ടക്കുന്ന ഒരുപദ്വീപത്തിന്നു 'തീസപാഡി' എന്നായിരുന്നു പേർ തീസപാഡി എന്നതിന് 30 ഉപഗ്രാമങ്ങൾകൂടിയ സ്ഥലമെ ന്നാകുന്നു അർത്ഥം. 66 ഗ്രാമങ്ങളും 30 ഉപഗ്രാമങ്ങളും കൂടി തൊ ണ്ണൂറ്‌റാറു ഗ്രാമങ്ങളിൽ വസിക്കുന്നവരാകയാൽ 'ശേണവഈ'എ ന്നു പേരുണ്ടായി എന്നു ചിലരുടെ അഭിപ്രായം. ഇതിൽനിന്നുതന്നെ ആകുന്നു ശേണായി - ശേണായി എന്ന കുലനാമവും എ ന്നു മുമ്പു പറഞ്ഞതുകൊണ്ടും, ഈ കുലനാമം ചിലർക്കുംമാത്രം ഉള്ളതു കൊണ്ടും ശേണായി എന്നതും ശേണവഈ,(ശേണവി,ശേണ്വീ) എന്നതും ഒന്നായിരിപ്പാൻ പാടില്ലെന്നാണ് ചിലരുടെ അഭിപ്രാ യം.ഈ ആക്ഷേപത്തിന്നു സമാധാനം ഉപരിഉപപാദിക്കും.

       2. പാർശിഭാഷയിൽ ശഹാ എന്നതിന്നു രാജാവെന്നും നവീസ എന്നതിനു ലെഖഖൻ (എഴുത്തുകാരൻ,ഗുമസ്തൻ) എന്നുമ ർത്ഥമാകയാൽ ഇവ രണ്ടും ചേർന്നുണ്ടായ ശഹാനവീസ് എന്നശ ബ്ദാ ദുഷിച്ചു ശേണവഈ എന്ന രൂപം ഉണ്ടായി എന്ന അഭിപ്രാ യം അത്ര ബലവത്തായിക്കാണുന്നില്ല. പാർശിശബ്ദം ഇവരുടെ ഇ ടയിൽ നടപ്പാവാൻ കാരണമെന്തായിരുന്നു എന്നറിയുന്നില്ല. ഭാമ നി രാജ്യത്തിന്റെയും പിന്നെത്തതിൽ ബീജപൂർ രാജ്യത്തിന്റെയും അധികാരത്തിൻകീഴിൽ ഗോവരീജ്യം ഉണ്ടായിരുന്നതുകൊണ്ടും, ഈ രാജ്യാധികാരം വഹിച്ചിരുന്ന മുഹമ്മദീയർ സർക്കാർ റിക്കോർട്ടുക ളും മറ്‌റും പാർശി ഭാഷയിൽ സൂക്ഷിച്ചുവെച്ചതുകൊണ്ടും, പാർളിഭാ ഷ ഗോവയിലും നടപ്പായിരുന്നു വെന്നതു വാസ്തവംതന്നെ. എ ന്നാൽ ഗുമസ്തപ്പണി ഈ ജാതിയിൽ ചിലർ മാത്രം നോക്കിയിരിക്കു ന്ന സംഗതിയാൽ ജാതിക്കാർക്ക് എല്ലാവർക്കും ഈ എഴുത്തുവേല നി മിത്തം ഒരു പേരുണ്ടായിരുന്നുവെന്നു പറയുന്നത് അത്ര വിശ്വാ സ്യമായി വരുന്നില്ല. പതിനേഴാം നൂറ്റാണ്ടിൽ(1668) ഇന്ത്യയിൽ വന്ന ഇംഗ്ലീഷുകാരുടെ യാത്രാവിവരണത്തിൽ ബോംബയിൽ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/21&oldid=168489" എന്ന താളിൽനിന്ന് ശേഖരിച്ചത്