താൾ:Rasikaranjini book 3 1904.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കർണ്ണാടക ശബ്ദത്തിൽനിന്നു'ശേണവി'പദം ഉണ്ടായി എന്നു മറ്റു ചിലർ അഭിപ്രായപ്പെടുന്നു.വിജയനഗര സംസ്ഥാനത്തിൽ കീഴിൽ ഈ ഉദ്യോഗം മറ്റുജാതിക്കാരും ഭരിച്ചതുകൊണ്ട് 'ശാനഭവ'ശബ്ദത്തിന്റെ അവഭ്രംശമായ'ശേണവി'ശബ്ദം കോങ്കണബ്രാഹ്മ ണർക്കുമാമാത്രം ഒരു വാചകമായിത്തീർന്നുവെന്നു പറയുന്നതിൽയുക്തി പോരായെന്നുതോന്നുന്നു.മോനവ൯,മേനോ൯,മേനോക്കി എന്നത് ആദ്യം ലേഖക൯ എന്ന അർത്ഥമുള്ള പദമായിരുന്നുവെന്നും, മേനവന്മാരിൽ പലരും എഴുത്തുപണിക്കാരാകയാൽ അത് ജാതിനാമമായിത്തീർന്നുവെന്നുമാണ് ചിലരുടെ അഭിപ്രായം.അതുകൊണ്ട് ഒരു ജാതിയിൽ വളരെ പേരുകുൾ ഒരു വേല ചെയ്യു ന്നതുകൊണ്ട് അവക്ക് ആപേർ വരാ൯ പാടില്ലെന്ന വാദം നിർമ്മൂലമല്ലെന്നു തെളിയുന്നു.കണക്കപ്പിള്ള (Accountant)എന്ന അർത്ഥ ത്തിൽ'ശേണഈ'ശബ്ദം കോങ്കണഭാഷയിൽ ധാരാളമായിട്ട് ഉപയോഗിച്ചുവരുന്നുണ്ട്.

       4.'സേനാപതി'ശബ്ദംമാഗ്ദിഭാഷയിൽ'ശേണവഇ'എന്നരൂപത്തിൽ പരിണമിക്കും. പ്രാക്രതത്തിൽ സമാസത്തിലെ ഉത്തരപദാന്തത്തിലെ ദീർഘത്തിന്നു ഹ്രസ്വം വികല്പമായ്പകുന്നതു കൊണ്ടു ശേണവഇഎന്നതു'ശേണാവഇ' എന്നതു 'ശേണവഇ' എന്നായിത്തീരും. മഹാരാഷ്ടി,സൌരസേനി, സൌരാഷ്ടി, അവന്തിക മുതലായ പ്രാക്രത ഭാഷകളിൽശകാരവും അകാരവും ഇല്ലെങ്കിലും മാഗധിയിൽ ശ,ഷ,സ, എന്നിവകൾ ക്കെല്ലാം ശകാരം ആദേശമായിത്തീരും. 'ഷ സേ,ശ എന്ന പ്രാക്രതപ്രകാശമെന്ന പേരോടുകൂടി വരരുചി ഉണ്ടാക്കിയ പ്രാക്രത വ്യാകണ്ഢത്തിന്റെപതിനൊന്നാം പ്രകാശം മൂന്നാം സൂത്രത്തിൽ ഷസകളുടെ സ്ഥാനത്തുശകാരം മാഗതിയിൽ വരുമെന്നു പറഞ്ഞിരിക്കുന്നു.

       മഗധദേശത്തിന്റെ തെക്കേഭാഗമായ ത്രിഹോത്രപുരത്തിൽനിന്നു കോങ്കണബ്രാഹ്മണരർ വന്നവരാകയാൽ 'ശേണവഇ'എന്നശബ്ദം മാഗദിയിൽനിന്നു വന്നതായിരിക്കാം. ത്രിഹോത്രപുര












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/23&oldid=168491" എന്ന താളിൽനിന്ന് ശേഖരിച്ചത്