താൾ:Rasikaranjini book 3 1904.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧]

കോങ്കണബ്രഹ്മണൻ

തു വഝ!എടുക്കൂ!എടുക്കൂ! എന്നും മറ്റുമായ സാക്ഷാൽ ശ്രീ പരമേശ്വരന്റെ വാക്കു കേൾപ്പാനിടയായതു,കൊണ്ടു രാജാവി ന്റെ ദൈവാനുകൂല്യം സൂചിക്കുന്നു. പ്രതിഷ്ടാനഗരത്തിൽ നി ന്നിവിടുന്നു പോന്നിട്ടു വളരെക്കലമായല്ലോ. പ്രജകൾ എന്റെ പേരിൽ അസൂയ വിചാരിക്കുന്നുണ്ട്. അതുകൊണ്ട് 'വരൂ പോ വുക'എന്ന ഉർവശിയുടെ പ്രജാരഞ്ജനാനുകൂലവാക്കൂുകൊണ്ടും മ റ്റും അനുരൂപഭാർയ്യാവത്വമെന്ന രാജഗുണം സൂചിക്കുന്നു.

(തുടരും) കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാ൯

കോങ്കണബ്രഹ്മണൻ


ശേണവഈ-ശേണവി-ശേണ്വി.

       കോങ്കണബ്രഹ്മണരെ എന്തിന്നു ഗൌഡസാരസ്വത ബ്രാമണരെ പറയുന്നു എന്ന സാഗതികളെ കാണിച്ചതിന്റെ ശേഷം ശേണവഈ എന്ന പദത്തിന്റെ അർത്ഥം നിർണ്ണയിപ്പാ൯ ശ്രമി ക്കുന്നു. ബോംബായി സംസ്ഥാനത്തിലും ഉത്തരഹിന്ദുസംസ്ഥാനത്തി ലും ഈശബ്ദത്തിനു വളരെ പ്രചാരമുണ്ട്.

       ശേണവഈ എന്ന ശബ്ദം ശേണവി എന്നും ശേണ്വി എന്നുമുള്ളരൂപങ്ങൾ ധരിച്ചു കർണ്ണാടക ജില്ലയിലും കേരളത്തിലും ശേണായി എന്ന രൂപത്തിൽ പ്രയോദിച്ചുവരുന്നു. ഈ ശബ്ദത്തിന്റെ അർത്ഥം തീർച്ചപ്പെടുത്തുവാ൯ ഇപ്പോൾ കേവലം പ്രയാസംതന്നെ. ഈ അർത്ഥത്തെപ്പറ്റിയുള്ള അഭിപ്രായഭേദങ്ങളെ തഴെ ചേർത്തി രിക്കുന്നു.

       1.തൊണ്ണൂറ്റാറ് എന്നർത്ഥമുള്ള ഷണ്ണവതി എന്ന സംസ്ക്രതപാദം പ്രാക്രതത്തിൽ ശേണവഈ എന്നും,കോങ്കണഭാഷയിൽ ശാണ്ണേംവി എന്നും, രൂപാന്തരപ്പെടുന്നു. തൊണ്ണൂറ്റാറു സംഖ്യയാ കയാൽ സാഖേയയങ്ങളായ ഗ്രാമങ്ങളെ ലക്ഷണയാ പരാമർശിക്കു ന്നതുകൊണ്ട് ശേണവഈ എന്നതിനു തൊണ്ണൂറ്റാറു ഗ്രാമങ്ങളിൽ വസികികുന്നവർ എന്ന അർത്ഥം സിദ്ധിച്ചു. ശ്രീപരശുരാമ൯ കൊടുത്ത 66 ഗ്രാമങ്ങളിൽ നിവസിക്കുന്നതുകൊണ്ട് ഇവരെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/20&oldid=168488" എന്ന താളിൽനിന്ന് ശേഖരിച്ചത്