താൾ:Rasikaranjini book 3 1904.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രസികരഞ്ജിനി
[പുസ്തകം ൩

ജാവിന്റെ അഗർവ്വത്തെക്കാണിക്കുന്നു അപ്സരസ്ത്രീകൾ അദ്ദേഹ ത്തെക്കണ്ടറികയില്ലെങ്കിലും ധാരാളമായി കേട്ടറിയുമെന്നുള്ളതുകൊ ണ്ടു സിദ്ധിച്ച രാജാവിന്റെ കീർത്തി ഗുണത്തെ ചന്ദ്രപൌത്രനായ അങ്ങേയ്ക്ക് ചേരുന്നതുതന്നെയാണിത് എന്ന വാക്യവും എനിക്കു സംശയംവേണ്ടാ എന്നു മുതൽ തീർച്ചതന്നെ എന്നുവരെയുള്ള ഗ്ര ന്ഥവും കാണിക്കുന്നു. രാജാവിനെ നോക്കീട്ട് അസുരനിനിക്കു പകാരംതന്നെയാണ് ചെയ്തത് എന്നുണ്ടായ ഉർവ്വശിയുടെ വിചാ രവും മാററാം രാജാവിന്റെ സൌന്ദര്യത്തെ കാണിക്കുന്നു ആ സ ഖിജനാ എവിടെയായിരുക്കും എന്ന ഉർവ്വശിയുടെ ചോദ്യത്തിന്ന് രാജാവ് അവർ വലിയ വിഷാദത്തിലിരിക്കുന്നു എന്നുള്ള ദിക്കി ലൊന്നു നിർത്തിയും അതിനെ ഉർവ്വശിയുടെ സൌന്ദര്യാതിശയംകൊ ണ്ടു സാധിച്ചും നല്ലവണ്ണം സമാധാനപ്പെടുത്തുക വിധത്തിൽ മറു പടി പറഞ്ഞതും മററും നോക്കുമ്പോൾ രാജാവിന്റെ വാക്കുസാമ ർത്ഥ്യം പ്രത്യക്ഷമായിട്ടുണ്ട് . നമുക്ക് രണ്ടിഷ്ടവും സാധിച്ച എന്നു മുതൽ ദുർഘടമാണല്ലൊ എന്നുവരെയും ഉള്ള യുദ്ധമടുക്കുമ്പോൾ എ ന്നു മുതൽ പതിവാണല്ലൊ എന്നുവരെയും ഉള്ള ഗ്രന്ഥംകൊണ്ടും മററും രാജാവിന്റെ ലോകോത്തവൽക്രമത്തെക്കാണിക്കുന്നു അ ദ്ദേഹം കാര്യം സാധിച്ചല്ലാതെ പിൻതിരിച്ചുവരില്ല തീർച്ചതന്നെ എന്ന വാക്ക്യംക്കൊണ്ട് രാജാവിന്റെ ആ ഫലോദയകർമ്മത്വഗുണ ത്തെ കാണിക്കുന്നു. സോമദത്തമായ തേർ എന്നതുകൊണ്ട് രാജാ വിന്റെ ദിവ്വ്യയുദ്ധോപകരണഗുണം സ്പഷ്ടമാണ് ഇന്ദ്രനെക്കാ ണ്മാനിപ്പോളിടയില്ലല്ലൊ എന്നു രാജാവു ചിത്രരഥനോടു പറഞ്ഞ വാക്കുകൊണ്ട് സ്വാധർമ്മമായ പ്രജാരക്ഷണത്തിലുള്ള രാജാവിന്റെ ജാഗ്രതാഗുണം സൂചിക്കുന്നു.

രണ്ടാമങ്കം

       രാജാവു ദിവസത്തിൽ അല്പകാലം മാത്രമേ യഥേഷ്ടം വിനോദിക്കുന്നുള്ള ശേഷം കാലമെല്ലാം പ്രജാരക്ഷണം ചെയകതന്നെയാണ്. അതുകൊണ്ടു പ്രജകൾക്കു യാതൊരു പാപവും ഉണ്ടാകന്നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/17&oldid=168479" എന്ന താളിൽനിന്ന് ശേഖരിച്ചത്