താൾ:Rasikaranjini book 3 1904.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧

വിക്രമോർവ്വശീയസാരം

വിക്രമോർവ്വശീയസാരം

.
ഗുണനുരൂപണം

ഇനി ഈ നാടകത്തിൽ പ്രസ്തവിച്ചിട്ടുള്ളതും, കഥാസാരഭാ ഗത്തിൽ കാണിച്ചിട്ടുള്ളതുമായ നായകാദികള്ളുടെ വിചാരസംഭാഷ ണാദികളിൽനിന്നു സൂചിക്കുന്നതും, അവിടിവിടെയുള്ള സൌന്ദർയ്യ ഭേദങ്ങളെയും മറ്റം മനസ്സിരുത്തി ആലോചിച്ചാൽ തോന്നുന്നതും, ആയി ആദ്യം മുതൽ അവസാനംവരെയുള്ള ഓരോ പാത്രങ്ങള്ളുടെ സ്വഭാവഗുണദോഷങ്ങളെയും ചുരുക്കത്തിൽ പയ്യാലോചിക്കുന്നു.

നായക ഗുണവിചാരം.

ഈ നാടകത്തിലെ നായകനായ പുരൂരസ്സു മഹാരാജാവി ന്നു ഭുമിയിൽപോലെ ആകാശത്തിൽ സഞ്ചരിപ്പാൻ സാമർത്ഥ്യമു ണ്ട് എന്ന ഗുണത്തെ 'ആദ്യത്യഭഗവാനെക്കണ്ടു തൊഴുതുവരുന്ന' എന്ന വാക്യവും 'അഗ്രത്തിൽ ബത' എന്ന ശ്ലോകവും കാണിക്കു ന്നു. രാജാവു ദേവപക്ഷകാരനാണെന്നതിനെ ആദിത്യഭഗവാ നെകണ്ടു തൊഴുതുവരുന്ന എന്ന വാക്യവും ആ വികൃതി എന്ന അസുരനെ ഉദേശിച്ചു പറഞ്ഞ പദവു് മറ്റും കാണിക്കുന്നു. ദേ വകൾ സ്വഭാവത്താലെ തന്നെ ധാർമ്മികന്മരാകയാൽ ദേവപക്ഷ ക്കാരനായ രാജാവു ധർമ്മിഷ്ഠനാണെന്നു വന്നുക്കൂടി. രാജാവിന്റെ ഉത്സാഹദയാഗുണങ്ങളെ മിതിമത്ര എന്നു മുതൽ പറഞ്ഞാലും എന്നുവരെയുള്ള വാക്യവും എന്നാൽ വിഷാദം കളയൂ. ഞാൻ നിങ്ങളുടെ സഖിയെ തിരിച്ചുകൊണ്ടുവരുവാൻ പ്രയത്നനം ചെയ്യാം എന്ന വാക്യവും മറ്റും കാണിക്കുന്ന. അപ്സസ്ത്രീകളെ സമാധാ നപ്പെടുത്തുവാൻ അധികം നല്ലതായ തിരിച്ചുകൊണ്ടുവരാൻ പദംവിട്ടു തിരിച്ചുകൊണ്ടുവരുവാൻ പ്രയത്നം ചെയ്യാം എന്നു പ്ര യോഗിച്ച പദവും ജഗത്രയം വഴിക്കുകാക്കുന്ന വലാരിവൈഭവൽ

എന്ന വാക്യവും അതുമിന്ദ്രനെഴുന്ന എന്ന ശ്ശോകവും മററും ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/16&oldid=168474" എന്ന താളിൽനിന്ന് ശേഖരിച്ചത്