താൾ:Rasikaranjini book 3 1904.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧

വിക്രമോർവ്വശീയസാരം

ല്ല എന്നും, ലോകത്തിന്റെ എല്ലാം അധിപതിയാണിദ്ദേഹമെന്നും ഉള്ള അർത്ഥമായ ലോകാലോകം എന്ന ശ്ലോകംകൊണ്ടു രാജാവി ന്റെ വേണ്ടപോലെയുള്ള പ്രജാപാലനഗുണവും, മഹാഭാഗ്യമെന്ന ഗുണവും സ്പഷ്ടമാകുന്നു. എന്നാലവൾ ദുല്ലഭയല്ലെന്നാണ് ഞാനൂ ഹിക്കിന്നത് എന്ന വിദൂഷകന്റെ അഭിപ്രായംകൊണ്ടു രാജാവി ന്റെ സൌന്ദർയ്യം പ്രത്യക്ഷമാകുന്നു. രാജാവിന്റെ വിദ്വജ്ജനവ ചന വിശ്വാസമെന്ന ഗുണത്തെ ബ്രാഹ്മണ വചനത്തെത്തന്നെ വിശ്വസിച്ചുകൊള്ളുന്നു എന്ന വാക്യം കാണിക്കുന്നു. രാജാവിന്റെ നിമിത്തജ്ഞത്വ ഗുണത്തെ ബ്രാഹ്മണ​ വചനത്തെത്തന്നെ വിശ്വസിച്ചുകൊള്ളുന്നു എന്ന വാക്യം കാണിക്കുന്നു. രാജാവിന്റെ നിമിത്തജ്ഞത്വഗുണത്തെ മതിവുഖീമണി എന്ന ശ്ലോകംകൊണ്ടു കാണിക്കുന്നു. ഉവ്വശിക്കു രാജാവിന്റെ നേരെയുള്ള അനുരാഗം അ ത്യുല്ക്കടമാണെന്നും അർത്ഥ സൂചിപ്പിക്കന്നതായ തോഴി ഉവ്വശി എന്നു മുതൽ ഓർമ്മവന്നു എന്നുവരെയുള്ള ഗ്രന്ഥാകൊണ്ടു രാജാ വിന്റെ സൌന്ദർയ്യാദി ഗുണങ്ങളെക്കാണിക്കുന്നു. പ്രതിഷ്ഠാനഗര വും ഉപനവും സ്വർഗ്ഗാ പോലെയും നന്ദനോദ്യാനം പോലെയു മാണെന്ന് ഉവ്വശിയും ചിത്രലേഖയും കണ്ട ഉടനെ പറകകൊണ്ടു രാജാവിന്നു ദിവ്യബഹ്രപകരണങ്ങളുണ്ടെന്നു സൂചിക്കുന്നു. രാജാ വു പറയുന്നതായ പെരുത്തൊരഴൽ എന്ന ശ്ലോകവും മനോരഥ ത്തിന്നു പോവാൻ വയ്യാത്ത വഴിയില്ലല്ലൊ എന്ന വാക്യവും കൊ ണ്ടു രാജാവിന്റെ സാദ്ധ്യാസാദ്ധ്യവിവോകം സൂചിക്കുന്നു. എന്നി ലാനന്ദി എന്ന ശ്ലോകംകൊണ്ട് രാജാവിന്റെ വാക്സാമത്ഥ്യം സ്പ ഷ്ടമാകുന്നു. ഞാൻ നിങ്ങളുടെ സ്വാമി കല്പിക്കുന്നതിനെ വിരോ ധിക്കുന്നഠിനല്ലാ എന്ന രാജാവിന്റെ വാക്കുകൊണ്ടു സ്വാമിഭക്തി യും ധൈർയ്യവും പ്രത്യക്ഷമാക്കുന്നു പിന്നെ ദേവീദർശനം മുതൽ ദേ വി അനുനയം സ്വീകരിക്കാതെപോയി എന്നുവരെയുള്ള കഥകൊ ണ്ടും അതിനെപ്പറ്റി രാജാവിന്റെ പശ്ചാത്താപംകൊണ്ടും രാജാ വു ഭക്തൈകവശ്യനാണെന്നുള്ള ഗുണം സ്പഷ്ടംതന്നെ. നർമ്മസ ചിവനായ വിദൂഷകൻ നേരമ്പോക്കിന്ന് ഏറ്റവും സമർത്ഥനാക യാൽ അതാതു കാർയ്യങ്ങളിലേക്കു വേണ്ടുന്നവരെ തിരഞ്ഞെടുപ്പാൻ

രാജാവിന്നു സാമർത്ഥ്യമുണ്ടെന്നുള്ള ഗുണം സൂചിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/18&oldid=168484" എന്ന താളിൽനിന്ന് ശേഖരിച്ചത്