താൾ:Rasikaranjini book 3 1904.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

164 രസികരഞ്ചിനി [പുസ്തകം൩


ഇത്തുക്കുട്ടിയമ്മ--- എല്ലാം അങ്ങിനെ വേണമെന്നില്ലല്ലോ! ആളെ കേൾക്കട്ടെ. ദൂതൻ-- നിങ്ങളെല്ലാവരും അറിവാൻ ഇടയുണ്ട്. നാടെല്ലാം പ്രസിദ്ധനായ കാമഞ്ചേരി കണാരൻനമ്പ്യാർ ,അറിയില്ലേ?. ഇത്തുക്കുട്ടിയമ്മ--- ധാരാളം കേട്ടറിയും. വളരെ കേമനാണ് അല്ലേ? അദ്ദേഹത്ത പിടിച്ചിട്ടില്ലെങ്കിൽ ഈ ഭൂമിയിലാരേയും ഇനി പിടിക്കാൻ തരമില്ല. ദൂതൻ-- യോഗ്യതയുടെ കാര്യമൊന്നും പറയേണ്ടതില്ല. ഞാൻ നടന്നദിക്കിലെങ്ങും ഇത്ര കേമനായ ഒരാളെ കണ്ടിട്ടില്ല. ആട്ടെ, പിടിയ്ക്കുമോ എന്നൊന്നറിയേണ്ടേ? ഇങ്ങോട്ടൊന്നുവിളിച്ചു ചോദിയ്ക്കുവിൻ. 'മാധവിക്കുട്ടി മാധവിക്കുട്ടി'എന്ന് അവടെ ഇരുന്നു മൂന്നു നാലുപ്രാവശ്യം വിളിച്ചുവങ്കിലും ആ സ്ത്രീ വരാഞ്ഞതിനാൽ 'അവൾ ഒരു നാണങ്കുണുങ്ങിയാണ്.വിളിച്ചാൽ വരുമെന്നു തോന്നുന്നില്ല. ഞാൻ പോയി ചോദിച്ചുവരാം' എന്നു പറഞ്ഞ് ഇത്തുക്കുട്ടിയമ്മ അവിടെനിന്നുപോയി.കുറച്ചുകഴിഞ്ഞു വന്നിട്ട് ഇങ്ങിന പറഞ്ഞു. ഇത്തുക്കുട്ടിയമ്മ--- അവൾക്ക് വളരെ സമ്മതമാണ്. അവൾ ഇദ്ദേഹത്തെമാത്രം കാത്തിട്ടാണിരിയ്ക്കുന്നതുതന്നെ, അതുകൊണ്ടിനിദിവസം നിശ്ചയിച്ചാൽമതി.

ദൂതൻ-- എല്ലാം ഇവിടെനിന്നുതന്നെ നിശ്ചയിച്ചാൽമതി. അവിടെ ഇന്നെങ്കിലിന്നു ഹാജരാണ്.

ഇത്തുക്കുട്ടിയമ്മ--- ഓ. കാരണവന്മാരോടും മറ്റും ആലോചിച്ചോ.

ദൂതൻ-- അതെല്ലാം കഴിഞ്ഞിട്ടാണ് ഇങ്ങോട്ടുപോന്നത്. അവർക്കെല്ലാം വളരെ സന്തോഷമാണ്. എത്രയോ കേമനായ ഒരാൾ ഒരു തറവാട്ടിൽ സംബന്ധം ആലോചിയ്ക്കുമ്പോൾ ആരാണ് സമ്മതിയ്ക്കാതിരിയ്ക്കുക.

ഇത്തുക്കുട്ടിയമ്മ--- എന്നാലിനി കുളിയും ഊണും കഴിയട്ടെ; ദിവസം നിശ്ചയിക്കുക പോകുവാൻ കാലത്തുമതിയല്ലോ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/165&oldid=168476" എന്ന താളിൽനിന്ന് ശേഖരിച്ചത്