താൾ:Rasikaranjini book 3 1904.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൩] അപ്പുണ്ണിമൂപ്പിൽനായര് 168 തോന്നുകയുണ്ടായി. ഒടുവിൽ അയാൾ ഇത്തുക്കുട്ടിയമ്മയാൽ സൽക്കരിക്കപ്പെട്ട പുല്ലുപായിൽ ഇരുന്നു. തന്റെ വാഗ്ദ്ധാടിയാൽ മാധവിക്കുട്ടിയമ്മയേയും മറ്റും ഒന്നു പകിട്ടേണമെന്നുള്ള ഉദ്ദേശത്തോടുകൂടി ആയാൾ കാലിന്മേൽക്കാലും കയറ്റിയിരുന്നു ഫലിതങ്ങളേ കൊണ്ടു പൊടിപ്പും തൊങ്ങലും വെച്ചു സംസാരിപ്പാൻ തുടങ്ങി.വിവാഹദൂതനായ ആയാൾക്ക് ആദിയിൽ മാധവിക്കുട്ടിയമ്മയുടെ ചരിത്രത്തെ അറിവാനാണ് കൗതുകമുണ്ടായത്. അതിനുവേണ്ടി 'മകൾക്കിപ്പോൾ എത്ര വയസ്സായി' എന്ന് ഇത്തുക്കുട്ടിയമ്മയോടായി ചോദിച്ചു. ഇത്തുക്കുട്ടിയമ്മ---വയസ്സിപ്പോൾ പതിനെട്ടായി. ദൂതൻ-- ഓ ഹോ.എന്നാൽ സംബന്ധം തുടങ്ങിയ്ക്കുവാൻ വൈകി.പെൺകുട്ടികൾക്കു സംബന്ധം തുടങ്ങിയ്ക്കുവാൻ ഇത്ര അധികം കാലം താമസിക്കരുത്.അവർ വല്ല തുമ്പില്ലാത്തരത്തിലും ചെന്നുചാടുവാൻ എളുപ്പമുണ്ട് എന്നുപറഞ്ഞ് മാധവിക്കുട്ടിയമ്മയുടെ മുഖത്തെ ലക്ഷ്യമാക്കി പുഞ്ചിരിയാൽ ധവളിതമായ രു കടാക്ഷത്തെ വിട്ടു.അതിനുശേഷം 'ഇതേവരെ ആരും സംബന്ധമാലോചിച്ചിട്ടുമില്ലേ' എന്നു ചോദിച്ചു. മാധവിക്കുട്ടിയമ്മ ലജ്ജയുടെ ആവിർഭാവം ഹേതുവാൽ ആസ്ഥലം വിട്ടുപോയി. ഇത്തുക്കുട്ടിയമ്മ---ഒന്നുരണ്ടു പേരെല്ലാം ചോദിച്ചു.പക്ഷേ,അവൾക്കു പിടിക്കാഞ്ഞിട്ടോ എന്തോ, വേണ്ടെന്നുപറകയാൽ തുടങ്ങിയ്ക്കുവാൻ തരമായില്ല. മാധവിക്കുട്ടിയമ്മയുടെ അസാന്നിദ്ധ്യം അയാൾക്കു രസക്ഷയത്തിനു ഹേതുവായങ്കിലും, ആ തലക്കുപിടിച്ച ലഹരിയൊന്നിറങ്ങി താൻ വന്നകാര്യം പറവാൻ തുടങ്ങി.

ദൂതൻ-- എന്നാൽ ഞാൻ ഇപ്പോൾ ഒരു സംബന്ധം ആലോചിപ്പാനാണ് വന്നിരിക്കുന്നത്.അതും പിടിയ്ക്കാതെ വരുമോ,എന്നാൽ ഞാൻ തോറ്റു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/164&oldid=168475" എന്ന താളിൽനിന്ന് ശേഖരിച്ചത്