താൾ:Rasikaranjini book 3 1904.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപ്പുണ്ണി മൂപ്പിൽ നായര് ഇത്തുക്കുട്ടിയമ്മയുടെ ഇപ്രകാരമുള്ള സൽക്കാരവാചകത്തെകേട്ട് ആ മനുഷ്യൻ ഒരു കൃതാർത്ഥതയോടുകൂടി കുളിയക്കുവാൻപോയി.തന്റെ മകൾക്ക് എത്രയും അനുരൂപനും, വളരെ പ്രസിദ്ധനും, നാട്ടിൽ പ്രമാണിയും ആയ ഒരു യോഗ്യപുരുഷനെ കൊണ്ടുവന്നുകൊടുത്ത ദേഹത്തെ എങ്ങിനെയെല്ലാം സ്നേഹിയ്ക്കുകയും, ബഹുമാനിയ്ക്കുകയും, സൽക്കരിയ്ക്കുകയും ചെയ്യേണമോ, ഇത്തുക്കുട്ടിയമ്മ അപ്രകാരമെല്ലാം ചെയ്തു എന്ന് ഇവിടെ പറയേണ്ടതില്ലല്ലോ. മാധവിക്കുട്ടിയമ്മയുടെ ഇപ്പോഴത്തെ സന്തോഷാതിരേകത്തെ എങ്ങിനെയാണ് വർണ്ണിക്കുക. ഞാൻ മുമ്പുതന്നെ എത്രയും ശ്രദ്ധയോടു കൂടി വിചാരിച്ചു പോന്നിരുന്ന അദ്ദേഹത്തെതന്നെ അനായാസേന തന്നെ സംബന്ധിച്ചുള്ളവർക്കെല്ലാം ഒരുപോലെ സമ്മതത്തോടും സന്തോഷത്തോടും കൂടി കിട്ടിയിരിക്കുന്ന സ്ഥിതിക്ക് ഞാൻ എത്ര ഭാഗ്യവതിയാണ്. ഇങ്ങിനെയുള്ള ഒരു ഭാഗ്യം ആർക്കെങ്കിലും കിട്ടാവുന്നതാണോ?. ഈയാളുടെ ഈ ആലോചന മോഹിപ്പിക്കാൻ വേണ്ടി മാത്രമാണോ എന്നുകൂടി സംശയം തോന്നുന്നുണ്ട്. ഈശ്വരൻ അനുകൂലനായാൽ വരാൻ വയ്യാത്ത എന്തൊരുകാര്യമെങ്കിലുമുണ്ടോ, എന്നാൽ, ഒരു വേനൽക്ക് ഒരു വർഷം എന്നു പറയുമ്പോലെ, അത്യന്ത സന്തോഷഹേതുകമായ ഈ കാര്യം എന്തോ ഒരാപത്തിനുള്ള മാർഗ്ഗമാണെന്നു തോന്നും.'ഇപ്രകാരമെല്ലാം വിചാരിച്ചാണ് മാധവിക്കുട്ടിയമ്മ ഇരിയ്ക്കുന്നത്.കണാരൻ നമ്പ്യാരുടെ ദൂതനായ ആ മനുഷ്യൻ അവിടെയുള്ള പുരുഷൻമാരുടെയും മററും ബോധ്യപ്രകാരം സംബന്ധത്തിന് അധികം അകലെയല്ലാത്ത ഒരു ദിവസം നിശ്ചയിച്ച് അന്നുതന്നെ മടങ്ങിപ്പോയി.

ഈ വർത്തമാനമറിഞ്ഞതിനുശേഷം നമ്പ്യാർക്ക് ഈവിധത്തിൽ തന്നെ കുറട്ടച്ചുദിവസം കൂടി കഴിച്ചുകൂട്ടേണ്ടത് എങ്ങിനെയാണെന്നുനിശ്ചയമില്ലാതായി. ആ കാമുകൻ കാന്നവരോടെല്ലാം സരസമായി സംഭാഷണം ചെയ്യുന്നു. കല്ലേക്കാട്ടുവീട്ടിലുള്ള ആ സ്ത്രീകളായാലപം വേണ്ടതില്ല, ഇപ്പോൾ ചെന്ന് നമ്പ്യാരവർകളോടു സംബന്ധകാര്യത്തെപ്പറ്റി രസമായിപറയുന്നതായാൽ പൂർവൈരത്തെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/166&oldid=168477" എന്ന താളിൽനിന്ന് ശേഖരിച്ചത്