താൾ:Ramayanam 24 Vritham 1926.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപത്തിനാലുവൃത്തം 73

വ്യാ-അംഗാരനേത്രൻ=അംഗാരം (തീക്കനൽ) നേത്രത്തിൽ (കണ്ണിൽ) ഉള്ളവൻ (ശിവൻ). ചൂടും=തലയിലണിയുന്ന. ശൃംഗാര മാലാം=(ആ. സ്ത്രീ. ദ്വി. ഏ.) ഭംഗിയുള്ള മാലയായ.(ഗംഗാം എന്നതിന്റെ വിശേഷണം) മഹാശോഭീ=വലുതായ ശോഭയോടു കൂടിയവൻ. ഭംഗ്യാ=ഭംഗിയായിട്ട്. ജടാബന്ധനം=ജടക്കെട്ട്. അവിടെവച്ചാണു രാമലക്ഷ്മണന്മാർ പേരാലിന്റെ പാൽ പുരട്ടി ജടാബന്ധനം ചെയ്തത് എന്നു രാമായണത്തിൽ പറയുന്നു. 'വടക്ഷീരം സാമാന്യായിജടാമകടമാഭരാൽ ബാവന്ധ ലക്ഷ്മണേനാഥാ സഹിതോ രഘുനന്ദന:' എന്ന് അദ്ധ്യാത്മ രാമായണം. ഗംഗാ=(ആ. സ്ത്രീ. ദ്വി. ഏ.) ഗംഗയെ. മഹാ തേജസ്വിയായ രാമൻ ഭംഗിയിൽ ജടാബന്ധനത്തെ ധരിച്ച് അംഗാരനേത്രൻ എടുത്തു ചൂടുന്ന ശൃംഗാരമാലയായ ഗംഗയെ കടന്നു എന്നൻവയക്രമം. ശൃംഗാരരസികന്മാരായ യുവാക്കന്മാർ മുല്ലപ്പൂ മുതലായതുകൊണ്ടുള്ള മാല ധരിക്കുന്നതു പോലെ ഗംഗയെ ശിരസ്സിൽ ധരിക്കുന്നതുകൊണ്ട്, അംഗാര നേതൃത്വം മുതലായ ഉഗ്രവേഷങ്ങളുണ്ടെങ്കിലും, ശിവനിൽ ശൃംഗാരിയായ ഒരു കാമുകന്റെ അവസ്ഥയും, സാക്ഷാൽ ശിവൻ ഒരു ശൃംഗാരമാലയായിട്ടു ശിരസ്സിൽ ചൂടുന്നതാണെന്നു പറയുന്നതുകൊണ്ട്, ഗംഗയിൽ പാവനത്വാദിഗുണങ്ങളും, വിശേഷണ സാമർത്ഥ്യത്താൽ സിദ്ധമായിരിക്കുന്നു. 'ജടാവൽക്കലത്തെ' എന്ന അച്ചടിപ്പുസ്തകപാഠത്തെക്കാൾ 'ജടാബന്ധനത്തെ' എന്ന പ്രാചീനഗ്രന്ഥപാഠത്തിന്ന് ഔചിത്യം കൂടുമെന്നു തോന്നിയതിനാലാണ ആ പാഠത്തെ എടുത്തത്. വൽക്കലധാരണം അയോദ്ധ്യയിൽനിന്നുതന്നെ കഴിഞ്ഞിരിക്കുന്നു.

 (൧൮)  മിത്രപ്രഭാവൻ, ഭരദ്വാജവാചാ
        ചിത്രാചലേ പർണ്ണശാലാകുടീരേ
        മിത്രദ്വയത്തെസ്സുഖിപ്പിച്ചിരുന്നൂ
        *ഭദ്രായ ഹാ ചാരു ശ്രീരാമരാമ.

   *  (ഭദ്രാഭയാ)  പാഠാന്തരം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/86&oldid=168453" എന്ന താളിൽനിന്ന് ശേഖരിച്ചത്