താൾ:Ramayanam 24 Vritham 1926.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം

സംഗം മുഴുക്കും ഗുഹന്നോടു സഖ്യം ഭംഗ്യാ കഴിച്ചിംഗുദീശാഖിമൂലേ മംഗല്യമായ്ത്തീർത്ത പർണ്ണാലയത്തിൽ കല്യാണമായ് പുക്കു ശ്രീരാമരാമ

വ്യാ-സംഗം=സ്നേഹം. ഗുഹൻ=ഗുഹനെന്നു പേരായ നിഷാദരാജാവു്. സഖ്യം=വേഴ്ച. ഭംഗ്യാ=(ഇ.സ്ത്രീ.തൃ.ഏ.) ഭംഗ്യാ=ഭംഗിയായി (നല്ലവണ്ണം). ഇംഗുദീശാഖിമൂലേ=(അ.ന.സ.ഏ.) “ഓടകം” എന്ന മരത്തിന്റെ ചുവട്ടിൽ. ഇംഗുദി തപസന്മാർക്കു വളരെ ഇഷ്ടമായിട്ടുള്ള ഒന്നാണു്. താപസന്മാർ ഇതിന്റെ എണ്ണയെടുത്തു തലയിൽ തേയ്ക്കുകയും വിളക്കു കത്തിക്കുകയും ചെയ്യും. ‘ഇംഗുദീതാപസതതഃ’ എന്നു അമരകോശത്തിൽ അതിന്റെ പര്യായങ്ങളിൽ പറയുന്നതിനു പുറമെ ‘പ്രസ്നിഗ്ദ്ധാ ക്വചിദിംഗുദീഫലഭിദഃ സുച്യന്ത ഏവോപലാ’ എന്നു ശാകുന്തളത്തിലും, “ത ഇംഗുദീസ്നേഹകൃതപ്രദീപമാസ്മീർണ്ണനമേധ്യാജിനതല്പമന്തഃ തസ്യൈ സപര്യാൻ പദം ദിനാന്തേ നിവാസഹേതോരുടജം വിതേതഃ” എന്നു രഘുവംശത്തിലും പറയുന്നു. ഇതു് ഈ ദിക്കിൽ ഒരു വള്ളിയായിട്ടാണു് കാണപ്പെടുന്നതു്. മംഗല്യം,=ശോഭനം. പർണ്ണാലയം=പർണ്ണശാല. (പർണ്ണങ്ങൾ=ഇലകൾ. ആലയം=ഗൃഹം.) കല്യാണമായി=ശുഭമായിട്ടു്. ‘ഇംഗുദീപാദപഃസോയംശൃംഗപുരേപുരാ. നിഷാദപതിനായത്ര സ്നിഗ്ദ്ധേനാസിൻ സമാഗമഃ’ എന്നു് ‘ഉത്തരരാചരിത’ത്തിലുമുണ്ടു്. (൧൭)അംഗാരനേത്രനെടുത്തങ്ങു ചൂടും ശൃംഗാരമാലാം മഹാശോഭിരാമൻ ഭംഗ്യാജടാബന്ധനത്തെ ധരിച്ചു ഗംഗാം കടന്നൂ ഹരെ! രാമരാമ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/85&oldid=168452" എന്ന താളിൽനിന്ന് ശേഖരിച്ചത്