Jump to content

താൾ:Ramayanam 24 Vritham 1926.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

74

                                          ==== രാമായണം ====

വ്യാ_ മിത്ര പ്രഭാവാൻ = സൂര്യനെപ്പോലെയുള്ള തേജസ്സോടുകൂടിയവൻ. ഭരധ്വാജവാചാ = (ച. സ്ത്രീ. തൃ. ഏ.) ഭരധ്വാജമഹർഷിയുടെ വാക്കിൻപ്രകാരം. ചിത്രാചലേ = (അ. പു. സ. ഏ.) ചിത്രകൂടം എന്ന പർവ്വതത്തിൽ. പർണ്ണശാലാകുടീരേ = (അ. പു. സ. ഏ.) എലകൊണ്ടുണ്ടാക്കിയ വാസഗൃഹത്തിൽ. മിത്രദ്വയത്തെ = സീതാലക്ഷ്മണന്മാരായ ബന്ധുക്കൾ രണ്ടുപേരേയും. ‘മിത്രത്രയത്തെ’ എന്നാണു് അച്ചടിപ്പുസ്തകങ്ങളിലെ പാഠം. അപ്പോൾ രാമനെക്കൂടാതെ മൂന്നാളെ കാണുന്നില്ല. രാമനെക്കൂടി ചേർക്കുന്നതായാൽ ‘സുഖിപ്പിച്ചിരുന്നു’ എന്ന ക്രിയയുടെ കർത്താവാരാണു് എന്നു പറവാൻ തരമില്ല. അതിനാൽ ആ പാഠത്തെ സ്വീകരിച്ചില്ല. ഭദ്രായ = (അ. ന.ച. ഏ.) ശുഭത്തിനായിക്കൊണ്ട്. ഹ! = (വിസ്മയ. സന്തോഷസൂചകനിപാതം.) ചാരു =(ക്രി. വി. അവ്യ) നല്ലവണ്ണം.

ഇവിടെ അല്പം പറയേണ്ടതുണ്ട്. യമുനാനദിയുടെ വടക്കേക്കരയിലാണു ഭരദ്വാജാശ്രമം. രാമാദികൾ ഭരധ്വാജമഹർഷിയോടുകൂടി അവിടെ ഒരു രാത്രി താമസിച്ചു പിറ്റേന്നാൾ കാലത്തു യമുന കടന്നു ആ മഹർഷി പറഞ്ഞുകൊടുത്ത വഴിയേ പോയി വാല്മീകിയുടെ ആശ്രമത്തിൽചെന്നു് അദ്ദേഹത്തോടുകൂടിസ്സല്ലാപം ചെയ്തു സൽക്കാരവും സ്വീകരിച്ച് അവിടന്നു പോയിട്ടാണു ചിത്രകൂട പർവ്വതത്തിൽ പർണ്ണശാല കെട്ടി അവിടെ താമസിച്ചതു്, എന്നു രാമായണത്തിൽ പറയുന്നു. ഈ ഗ്രന്ഥത്തിൽ വാല്മീകിസന്ദർശനാദി കഥകളെപ്പറ്റി യാതൊന്നും പറയുന്നുമില്ല. എന്നാൽ വാല്മീകി രാമായണത്തിൽ ഈ ഭാഗം ഒന്നൊന്നര ശ്ലോകംകൊണ്ടു സംഗ്രഹിച്ചിട്ടേയുള്ളു, എങ്കിലും അദ്ധ്യാത്മരാമായണത്തിൽ അമ്പതിലധികം ശ്ലോകങ്ങളെക്കൊണ്ടു വിസ്തരിച്ചിട്ടുണ്ട്. (൧൯)

                        ശ്രീരാമചന്ദ്രേ ഗതേചിത്രകൂടം
                        വാരാർന്ന സൌമിത്രീസീതാസമേതേ
                        പാരിച്ചു ദുഃഖം മനക്കാമ്പിലപ്പോൾ
                        ശ്രീരാമതാതന്നു ശ്രീരാമരാമ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/87&oldid=168454" എന്ന താളിൽനിന്ന് ശേഖരിച്ചത്