==== രാമായണം ====
വ്യം-വസിഷ്ഠമാമുനി=വസിഷ്ഠഫഷി. സവുഷ്ഠവമായി.സൌഷ്ഠവമായി=വെടിപ്പായി.വിശിഷ്ടകർമ്മങ്ങൾ(=ഉത്തമങ്ങൾ)ആയ കർമ്മങ്ങൾ.'അഭിഷേകത്തിന്നുള്ള ബലി,ഹോമം,കലശപൂജ മുതലായവ ക്രിയകൾ)അധിഷ്ഠാനം=അടിസ്ഥാനം.ചുവടുറപ്പ്.കനിഷ്ഠമാതാവ്=ഇളയമ്മ(കൈകേയി)
രാമാഭിഷേകംമുടക്കുവാനായി കൈകേയി അധിഷ്ഠാനമിട്ടത്.എങ്ങനെയെന്നു താഴേപരയുന്നു.:- (൭)
"അഭിഷേകമെന്റേ മകനു ചെയ്യേണം
വിപിനേ രാമനെ അയക്കേണം
ഇവ പണ്ടു തന്ന വരമിന്നു രണ്ടും
തരിക കാന്ത!നീ"ഹരിനമ്മോ.
വ്യം-വിപിനേ=(അ.ന.സ.ഏ)കാട്ടിൽ,പണ്ടു ദേവാസുരത്തിൽ ഇന്ദ്രനു സഹായിയായിരുന്ന ദശരഥനു യുദ്ധാമദ്ധ്യത്തിൽ നേരിട്ട ഒരു അപകടത്തിൽനിന്നു പ്രാണവല്ലഭയായ കൈകേയി അദ്ദേഹത്തെ രക്ഷിക്കുകയും ,അസ്സന്തോഷംകൊണ്ട്അദ്ദേഹം അവൾ എപ്പോൾ ചോദിക്കുന്നുവോ അപ്പോൾ അവൾക്കിഷ്ടമുള്ള രണ്ടു കാര്യ്യങ്ങൾ സാധിപ്പിച്ചേക്കാമെന്നു രണ്ടു വരങ്ങൾ കൊടുക്കുകയും മാത്രമേ ചെയ്യിട്ടുള്ളു.എന്നാൽ അതിൽ ഒന്നും തന്റെ പുത്രനായ ഭരതനെ അഭിഷേകം ചെയ്യണം എന്നും,മററതു രാമനെ പതിന്നാലു സംവത്സരം വനവാസം ചെയ്യിക്കണം എന്നും ഉള്ള വിധത്തിൽ അപേക്ഷിക്കണം എന്നാക്കിയതു മന്ഥരയുടെ ദുരുപദേശത്താലണെന്നുരാമായണത്തിൽനിന്നും സിദ്ധമാകുന്നു
(൮)
അസ്മരശസ്ത്രങ്ങളുടലിലേററന്നും
പരമിത്രയില്ലാ പരിതാപം
രമണീവാഗസ്ത മുടലിലേററപ്പോൾ
ഭൂവി വീണു മോഹിച്ചരിനമ്മോ,
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gopika.K എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |