താൾ:Ramayanam 24 Vritham 1926.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപത്തിനാലുവൃത്തം 59

     യുവരാജാവാക്കൂ ഇവനേ നാമെന്നു
     മനസി കല്പിച്ചു ഹരിനമ്മോ.

വ്യാ-- മകൻ=പുത്രൻ(രാമൻ) കനിവ്=സ്നേഹം. ലോകർ=പ്രജകൾ പെരുത്=വർദ്ധിച്ചിരിക്കുന്നു. എന്നപോലെ=അതിനു തക്കവണ്ണം. (അവരുടെ ഇഷ്ടം പോലെ എന്നു സാരം)യുവരാജാവ്=ഇളയരാജാ വ്. ആക്കൂ=ആക്കണം. നാം ഇവനെ യുവരാജാവാക്കണം എന്ന്. മനസി=(സ.ന.സ.ഏ) മനസ്സിൽ. കല്പിക്കുക=നിശ്ചയിക്കുക.

ദശരഥൻ പ്രജകളുടെ ഇഷ്ടത്തെ അനുസരിച്ചു ശ്രീരാമനെ യുവരാജാവാക്കുവാൻ നിശ്ചയിച്ചു എന്നു താല്പര്യം.

(൫)    ദശരഥാത്മജവരനഭിഷേക-
      മുടനുണ്ടെന്നുപോലൊരു വാർത്താ
      ദിശി ദിശി നീളെപ്പുകൾ പൊങ്ങീ ലോകേ
      ജയഘോഷങ്ങളും ഹരിനമ്മോ.

വ്യാ--ദശരഥാത്മജവരൻ=ദശരഥന്റെ പുത്രന്മാരിൽ ശ്രേഷ്ഠൻ (ശ്രീരാമൻ) അഭിഷേകം=തീർത്ഥജലം. കലശങ്ങളിൽ നിറച്ചു മന്ത്രം ജപിച്ചു പൂജിച്ചു ശിരസ്സിലാടുക. (പട്ടം കെട്ടുക എന്നു സാരം) ഉടൻ=താമസിയാതെ. പോൽ=(ലോകോക്തിസൂചക മായ ഒരു നിപാതം) വാർത്താ=ജനശ്രുതി. ദിശി.ദിശി=(ശ. സ്ത്രീ.സ.ഏ) എല്ലാ ദിക്കുകളിലും. വീപ്സയിൽ ദ്വിരുക്തി. പൂക്കൾ പൊങ്ങീ=പരന്നു നിറഞ്ഞു. ലോകെ=(അ.പു.സ.ഏ) നാട്ടിൽ. ജയഘോഷങ്ങൾ='ജയിക്കട്ടെ;ജയിക്കട്ടെ' എന്നു ജനങ്ങൾ ആർത്തുവിളിക്കുന്ന ശബ്ദങ്ങൾ.

 (൬)   വസിഷ്ഠമാമുനി സവുഷ്ഠവമായി
      വിശിഷ്ടകർമ്മങ്ങൾ തുടങ്ങുമ്പോൾ
      അധിഷ്ഠാനമിട്ടു മുടക്കീ രാമന്റെ
      കനിഷ്ഠമാതാവു ഹരിനമ്മോ.

.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/72&oldid=168438" എന്ന താളിൽനിന്ന് ശേഖരിച്ചത്