താൾ:Ramayanam 24 Vritham 1926.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിൽ "രാഹുമോഗുരസുരശ്ച സിവീതി കേതു." എന്ന് ആഗ്രഹ ങ്ങളുടെ പേരു മാത്രം പറഞ്ഞിട്ടുള്ളതല്ലാതെ മററ ഗ്രഹങ്ങളെപ്പോ ലെ ഫലനിർദ്ദേശത്തിലൊന്നും എടുത്തുകാണുന്നില്ല. അവർക്കു ജ്യോതി ശ്ചക്രത്തിലുള്ള മേഷാദിരാശികളിൽ ഒന്നിന്റെയും ആധിപത്യമോ ഉച്ചനീചാദിസ്ഥാനഭേദമൊ പ്രാബല്യദൌർബല്യചിന്തയോ ഇല്ല. എന്തിനധികം? അവക്കു വാരാധിപത്യംപോലുമില്ലല്ലൊ. അതി നാൽ പ്രാചീനമായ ആചാര്യന്മാർ രാഹുകേതുക്കളെ സ്വീകരി ച്ചിട്ടില്ലാ. ഗുളികൻ, ആഴ്ചക്രമം അനുസരിച്ചു ദിവസേന രാവും പ കലും ഒരു കുറവുസമയത്തിൽ മാത്രം വ്യവസ്ഥിതമായ ഒരു ദോഷ മാകുന്നു. തിനാൽ മൌഹൂർത്തികന്മാർ മാത്രമെ അതിനെ സ്വീക രിച്ചിരുന്നുള്ളു. പിന്നീടു കാലക്രമേണ മലയാളത്തിലെ ജൌതിഷി കൾ പ്രശ്നത്തിലും സ്വീകരിച്ചുതുടങ്ങി. പിന്നെയും വളരെക്കാലം കഴിഞ്ഞതിൽപ്പിന്നെയാണ് അവർപോലും ജാതകത്തിൽ ഗുളിക നെ സ്വീകരിച്ചു തുടങ്ങിയത്. 'പ്രശ്നമാർഗ്ഗം.' 'ജാതകാദേശം' മുത ലായ കേരളീയന്മാരുടെ നവീനജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളിൽ മാത്ര മേ ഗുളികനെക്കൊണ്ടു പാലാദേശം ചെയ്യുന്ന പ്രമാണശ്ലോകങ്ങൾ കാണ്മാനുള്ളു.

പിന്നെ പഞ്ചമഹായോഗമുണ്ടുപോൽ=എന്നതിൽ പഞ്ചമഹാ മഹോയോഗം, "സ്വോച്ചസ്വക്ഷേത്രഗതൈഃ കേന്ദ്രസ്ഥൈഃ കുജ ബുധേ‍ഡ്യൂഭൃഗുമന്ദൈഃ തവകോഭദ്രോഹംസോാളവ്യശ്ശശഇമേ ക്രമാ ദ്യോഗോ". എന്ന ജാതകാദേശവചനപ്രകാരം, ചൊവ്വ, വ്യാഴം, ശനി ഈ മൂന്നു ഗ്രഹങ്ങളും സ്വോവ്വഗതന്മാരും കേന്ദ്രസ്ഥന്മാരുമാക കൊണ്ട് 'രുചകം,', 'ഹംസം', 'ശശം' എന്ന മൂന്നു മഹായോഗങ്ങളു ണ്ട്. 'പഞ്ചമഹായോഗങ്ങൾ' എന്ന് അവയുടെ സാമാന്യസംജ്ഞ യായി ജൌതിഷികൾ പറയാറുള്ളതിനെ അനുസരിച്ചു പറഞ്ഞത ല്ലാതെ ആ അഞ്ചു യോഗവും ഇവിടെ ഉണ്ടെന്ന് അർത്ഥമില്ല; അ ത് അഞ്ചും കൂടിസ്സംഭവിക്കയുമില്ല. ഗ്രന്ഥവിസ്തരഭയം നിമിത്തം ഈ യോഗങ്ങളുടെ ഫലങ്ങളെ ഇവിടെ ഉദ്ധരിക്കുന്നില്ല.

'കേസരിയോഗം'- ഇത് അരിഷ്ടയോഗങ്ങളുടെ അപവാദമാ ണ്. "ഫന്തി സർവ്വഗ്രഹാരിഷ്ടം ചന്ദ്രകേന്ദ്രേബൃഹസ്പതിഃ യഥാ ഗ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/48&oldid=168411" എന്ന താളിൽനിന്ന് ശേഖരിച്ചത്