യിൽ പതിനഞ്ചാമത്തെയും, വ്യാഴത്തിനു കൎക്കടകത്തിൽ അഞ്ചാമത്തെയും, ശുക്രൻ മീനത്തിൽ ഇരുപത്തിയേഴാമത്തേയും, ശനിക്കു തുലാത്തിൽ ഇരുപതാമത്തേയും, തിയ്യതികൾ അത്യുച്ചങ്ങളാകുന്നു.
( \3\1 )അഞ്ചുണ്ടു പോൽ ഗ്രഹങ്ങളങ്ങുച്ചത്തിൽ
പിന്നെപ്പഞ്ചമഹായോഗമുണ്ടു പോൽ
ചന്ദ്രൻ വ്യാഴത്തോടൊന്നിക്കുകാരണം
കേസരിയോഗമുണ്ടു പോൽ, ഗോവിന്ദ!
വ്യാ__ അഞ്ചുണ്ടു.....ഉച്ചത്തിൽ=ആദിത്യൻ, കുജൻ, വ്യാഴം, ശുക്രൻ, ശനി. ഈ അഞ്ചു ഗ്രഹങ്ങൾ ഉച്ചത്തിൽ ഉണ്ട്. ചന്ദ്രൻ കർക്കടകത്തിലാകകൊണ്ട് ഉച്ചസ്ഥിതനല്ലെന്നു സ്പഷ്ടം തന്നെ. ബുധന്റെ ഉച്ചം കന്നിരാശിയാണല്ലൊ. ബുധശുക്രന്മാർക്കു ആദിത്യനിൽ നിന്നു മുമ്പോട്ടോ പിമ്പോട്ടോ മൂന്നു രാശിയിലധികം അകന്നുപോകുവാൻ സാധിക്കയില്ല; അതിനാൽ ആദിത്യൻ മേടത്തിൽ നിൽക്കുമ്പോൾ ബുദനു ഉച്ചസ്ഥിതി ലഭിപ്പാൻ തരമില്ല. ബുധന്റെ സ്ഥിതി തു രാശിയിലായിരുന്നുവെന്നു വാൽമീകീരാമായണത്തിലും പറഞ്ഞുകാണാത്തതുകൊണ്ടാണു ഈ ഗ്രന്ഥകാരനും പറയാതിരുന്നത് എന്ന് വിചാരിക്കാം. എങ്കിലും ബുധൻ, മൌഡ്യം കൂടാതെ മേടം രാശിയിൽ ആദിത്യനോടുകൂടി നിപുണയോഗപ്രദാനായി കർമ്മസ്ഥാനമായ പത്താമിടത്തോ അല്ലെങ്കിൽ ബന്ധുക്ഷേത്രമായ എടവം രാശിയിൽ പതിനൊന്നാമിടത്തോ ആയിരുന്നുവെന്നു ഊഹിക്കാം. "നവഗ്രഹം ഭദ്രരാശികളിൽ സ്ഥിതിചെയ്തുപോൽ" എന്ന് മുൻ ഇരുപത്തുമൂന്നാം പദ്യത്തിൽ പറഞ്ഞിട്ടുള്ളത് ഈ ഊഹത്തെ ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
'നവഗ്രഹങ്ങൾ' എന്നതിൽ രാഹുകേതുക്കളും കൂടി ഉൾപ്പെടുന്നുന്ടെങ്കിലും, അവ കേവലം പാതങ്ങളും തമോഗ്രഹങ്ങളുമാകയാൽ പൂർവ്വാചാര്യന്മാരിൽ പ്രാചീനന്മാർ അവയെ ജാതകചിന്തയിൽ പരിഗണിക്കാറില്ല. വരാഹമിഹിരൻതന്നെ തൻറെ ഹോരാശാസ്ത്ര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Anandsp1990 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |