താൾ:Ramayanam 24 Vritham 1926.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

31

                ==== ഇരുപത്തിനാലുവൃത്തം ====

വ്യാ__നാകഭേരികൾ = സ്വർഗ്ഗത്തിലെ പെരുമ്പറകൾ. ലോക...ജാലം = ജനങ്ങളുടെ മനസ്സുകൾ. നാകനാരികൾ = ദേവസ്ത്രീകൾ. തോയരാശി = ജലാശയങ്ങൾ. ഈ പ്രകൃതിവർണ്ണനം “വീണാവേണുമൃദംഗശംഖപടഹധ്വാനം ച ഭേരീ രവം ഗീതം മംഗലമംഗനാം ച ഗണീകാം ദധ്യക്ഷതേക്ഷ്വാധികം” ഇത്യാദി പ്രമാണപ്രകാരമുള്ള ശുഭനിമിത്തമാകകൊണ്ട് ആസന്നമായ രാമാവതാരം– അല്ലെങ്കിൽ കുമാരോദയം— ലോകത്തിനു പൊതുവേയുള്ള ഒരു ശുഭോദയമാണെന്നു സൂചിപ്പിക്കുന്നതാകുന്നു.

(൨൫)

      നക്ഷത്രങ്ങൾതെളിഞ്ഞൂ ഗഗനത്തിൽ
     ദിക്കുകൾ പത്തുമൊക്കെ പ്രകാശിച്ചു,
     അർക്കസോമനും സുപ്രഭ കൈക്കൊണ്ടു
     ലക്ഷ്മി വർദ്ധിച്ചു ഭൂമിയിൽ ഗോവിന്ദാ!

വ്യാ_ഗഗനം = ആകാശം. ദിക്കുകൾ പത്ത് = നാലുദിക്കുകളും, നാലു കോണുകളും, ആകാശവും, ഭൂമിയും. അർക്കസോമൻ = ആദിത്യനും ചന്ദ്രനും. (ഇവിടെ ബഹുവചനം വേണ്ടതായിരുന്നു) സുപ്രഭ = നല്ല ശോഭ. (വരാഹസംഹിതമുതലായ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളിൽ സൂര്‌യ്യചന്ദ്രാദികളുടെ രശ്മികൾക്കുണ്ടാകുന്ന വർണ്ണഭേദങ്ങളെക്കൊണ്ടു് അനേകം ശുഭാശുഭഫലങ്ങളും വിധിച്ചിട്ടുണ്ടു്.) ലക്ഷ്മി = ഐശ്വര്യം. (സമ്പത്ത്)

(൨൬)

       ശാന്ത വിപ്രഹൃഹങ്ങളിലഗ്നികൾ
      പൂർവ്വശാന്തങ്ങൾ കത്തിജ്ജ്വലിച്ചുടൻ,
      കാന്താരേ ദ്വീപിസർപ്പാദിസത്വങ്ങൾ
      ജാതിവൈരം വെടിഞ്ഞിതു ഗോവിന്ദ!

വ്യാ_ ശാന്തവിപ്രഗൃഹങ്ങൾ = തപസ്വികളായ ബ്രാഹ്മണരുടെ ഗൃഹങ്ങൾ. അഗ്നികൾ = ദക്ഷിണം, ഗാർഹപത്യം, ആഹവനീയം എന്ന മൂന്നഗ്നികൾ. പൂർവ്വശാന്തങ്ങൾ = മുമ്പേ കെട്ടുകിടന്നിരുന്നവ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/44&oldid=168407" എന്ന താളിൽനിന്ന് ശേഖരിച്ചത്