Jump to content

താൾ:Ramayanam 24 Vritham 1926.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

32

                                        ==== രാമായണം ====

“ദീപസ്സംഹതമൂർത്തിരായതതനുർന്നിർവ്വേപഥുർദ്ദീപ്തിമാൻ

 നിശ്ശബ്ദോരുചിരഃപ്രദക്ഷിണഗതിർവ്വൈഡൂര്യഹേമദ്യുതിഃ
 ലക്ഷ്മീംക്ഷിപ്രമഭിവ്യനക്തിരുചിരാംയശ്ചോച്ഛിഖോലക്ഷ്യതേ.”

എന്ന പ്രമാണപ്രകാരം അഗ്നിയുടെ ജ്വലനം ശുഭസൂചകമാകുന്നു. കാന്താരേ = (അ. ന. സ. ഏ) കാട്ടിൽ. ദ്വീപിസർപ്പാദിസത്വങ്ങൾ = പുലി പാമ്പു മുതലായ ജന്തുക്കൾ. (ദ്വീപിസിംഹാദിസത്വങ്ങൾ എന്നു പാറാന്താം) ജാതിവൈരം = സ്വാഭാവികമായ അന്യോന്യവിരോധം. പുലി _ പശു; ആന _ സിംഹം; കീരി _പാമ്പ്. ഇത്യാദി ജന്തുക്കളുടെ ജാതിവൈരം പ്രസിദ്ധമാണല്ലൊ. (൨൭) സൂതികാലമണഞ്ഞതറിയിപ്പാൻ

                ദൂതനെപ്പോലെ നീളേ നടന്നുടൻ
                പൂതിഗന്ധം കളഞ്ഞു സുഗന്ധവാ_
                നായി വീശീ തദാ ഗോവിന്ദ!

വ്യാ_ സൂതികാലം = പ്രസവകാലം. ദൂതൻ = വർത്തമാനം അറിയിക്കുന്നവൻ. നീളെ = എല്ലായിടത്തും. പൂതിഗന്ധം = ദുർഗ്ഗന്ധം. സുഗന്ധവാൻ = നല്ല ഗന്ധത്തോടുകൂടിയവൻ. തദാ =(അവ്യ) അപ്പോൾ. വായു, സദാഗതിയും, ഗന്ധവഹനും, ആശുഗനും ആകകൊണ്ടു ദൂത സാധർമ്മ്യമുണ്ടല്ലൊ. (൨൮) യാതുകൂരിരുൾ നീക്കിക്കളവാനും

               ലോകകൈരവബോധം വളർത്താനും,
               കൌസല്യാദേവീപൂർവ്വാചലേ രാമ_
               ചന്ദ്രൻ ജാതനായമ്പോടു ഗോവിന്ദ!

വ്യാ_യാതുകൂരിരുൾ = രാക്ഷസരാകുന്ന കൂരിരുട്ട്. ലോകകൈരവബോധം = ജനങ്ങളാകുന്ന ആമ്പൽപ്പൂക്കളുടെ വികാസം. കൌസല്യാദേവീ പൂർവ്വാചലേ = (അ. പു. സ. ഏ) കൌസല്യാദേവിയാകുന്ന ഉദയപർവ്വതത്തിൽ. രാമചന്ദ്രൻ = രാമനാകുന്ന ചന്ദ്രൻ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/45&oldid=168408" എന്ന താളിൽനിന്ന് ശേഖരിച്ചത്