Jump to content

താൾ:Ramayanam 24 Vritham 1926.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

30

                               ===== രാമായണം =====

ഗാരകജീവാനാം പഞ്ചമസ്ഥേദിവാകരെ തദാവക്രംവിജാനീയാൽ’ എന്ന പ്രമാണപ്രകാരം സൂര്‌യ്യനിൽനിന്നു ഏഴാംരാശിയിൽ നില്ക്കുന്ന ശനിക്കു വക്രമില്ലാതിരിപ്പാൻ തരമില്ല.

യുദ്ധം:– ഗ്രഹങ്ങൾ ഒരു രാശിയിൽ ഒരേ അംശകത്തിൽ നില്ക്കുമ്പോൾ അവർ തമ്മിൽ യുദ്ധമാണെന്നു ജ്യോതിശ്ശാസ്ത്രത്തിൽ പറയുന്നു. ഇവിടെ പുണർതം നക്ഷത്രത്തിൽ കർക്കടകരാശിയിൽ നില്ക്കുന്ന ചന്ദ്രനു മൂന്നു തിയ്യതിയും ഇരുപത് ഇലിയും കവിഞ്ഞിരിപ്പാൻ തരമില്ല. (അതു കഴിഞ്ഞാൽ പുണർതം നക്ഷത്രം കഴിഞ്ഞുപോകും) വ്യാഴത്തിനു കർക്കടകത്തിൽ അഞ്ചുതിയ്യതി ആകുമ്പോൾ അത്യുച്ചമാണ്. അതുകൊണ്ടു വ്യാഴം അത്യുച്ചത്തിലേക്ക് ആരോഹിക്കുന്നവനായിരിക്കണം. അതിൽവെച്ച് ആദ്യത്തെ മൂന്നു തിയ്യതിയും ഇരുപതു ഇലിയും കഴിയുന്നതുവരെയുള്ള വര്‌ഗ്ഗോത്തമാംശത്തിലായിരിപ്പാൻ അധികം സംഗതിയുണ്ട്. അങ്ങനെ നിൽക്കുന്നതിനാൽ വ്യാഴചന്ദ്രന്മാർ തമ്മിൽ യുദ്ധമുണ്ടെന്നു സിദ്ധമാണല്ലൊ. എന്നാൽ, കുജാദിഗ്രഹങ്ങൾ സൂര്‌യ്യനോടു ചേരുന്നതിനു ‘മൌഢ്യ’മെന്നും, ചന്ദ്രനോടു ചേരുന്നതിനു ‘സമാഗമ’മെന്നും പേരാകുന്നു. സമാഗമംഗ്രഹങ്ങൾക്കു ബലം വർദ്ധിപ്പിക്കുന്നതും മൌഢ്യംബലം നശിപ്പിക്കുന്നതുമാകുന്നു.

ഭദ്രരാശികൾ:– ഉച്ചം, ത്രികോണം, സ്വക്ഷേത്രം, ബന്ധുക്ഷേത്രം മുതലായവ ശുഭരാശികളാകുന്നു. ഇവിടെ അഞ്ചു ഗ്രഹങ്ങൾ ഉച്ചത്തിലാകകൊണ്ടും ചന്ദ്രൻ സ്വക്ഷേത്രത്തിലാകകൊണ്ടും അധികം ശുഭരാശികളിൽതന്നെ. അല്ലെങ്കിൽ കേന്ദ്രം, ത്രികോണം, ധനം, ലാഭം ഈ ഭാവങ്ങൾ എന്നും അർത്ഥമുണ്ട്. അങ്ങനെ ആയാലും അധികം ഗ്രഹങ്ങളും ശുഭഭാവങ്ങളിൽത്തന്നെയാണല്ലൊ.

(൨൪) നാകഭേരികൾ താനേ മുഴങ്ങിയും,

                       ലോകമാനസജാലം തെളികയും,
                       നാകനാരികളാടിയും പാടിയും,
                       തോയരാശി തെളികയും ഗോവിന്ദ!




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/43&oldid=168406" എന്ന താളിൽനിന്ന് ശേഖരിച്ചത്