താൾ:Ramayanam 24 Vritham 1926.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ട്ടു മഹാവിഷ്ണു രാമനായി അവതരിക്കുന്ന സമയത്തിൽ സന്തോഷം കൊണ്ടു മതിമറന്നു ഒന്നിച്ചുകൂടി ആഹ്ളാദച്ചു." എന്നു വർണ്ണിച്ചി രിക്കുന്നതിനാൽ രാവണവധാനന്തരം തങ്ങൾ അനുഭവിപ്പാൻ ഭാ വിക്കുന്ന സന്തോഷത്തെ ഇപ്പോൾത്തന്നെ അനുഭവിക്കുന്നതായി സാധിച്ചിരിക്കകൊണ്ട് "അവ്യർത്ഥസാക്ഷാൽ- ംരവർണ്ണനം" എന്ന 'അവികാ'ലങ്കാരമോ, അല്ലെങ്കിൽ രാവണവധനിമിത്തഭൂതമായ രാമവതാ രസമയത്തിൽത്തന്നെ ഉണ്ടായതായിപ്പറയുന്നതുകൊണ്ട് 'കാരണ പ്രസക്തിയിൽത്തന്നെ കാര്യോല്പത്തിയുണ്ടായി' എന്നു വർണ്ണിക്കു ന്ന 'ചപലാതിശയോക്തി'യോ എന്നു സൂക്ഷ്മദർശികളായ ആലങ്കാര കന്മാർ വിധിക്കട്ടെ.

(൨൩) വക്രത്തികളോടും പരസ്പരം

      വിക്രമിക്കുന്നവാറു നവഗ്രഹം,
      ഭദ്രരാജികളിൽ സ്ഥിതി ചെയ്തുപോൽ
      ചക്രപാണിടെ ജന്മനി ഗോവിന്ദ!

വ്യാ-- വക്രവൃത്തികൾ=വക്രഗതിയുള്ളവർ. പരസ്പരം=അ ന്യോന്യം. വിക്രമിക്കുക=യുദ്ധം ചെയ്ക. ചക്രപാണി=വിഷ്ണു. (ചക്രം പാണിയിലുള്ളവൻ എന്ന് അവയവാർത്ഥം) ജന്മനി=(ന. ന. സ. ഏ.) ജനനസമയത്തിൽ. ഇവിടെ മഹാകാവ്യവിഷയങ്ങളിലൊ ന്നായ 'കുമാരോദയ'വർണ്ണനത്തിൽ കവി, തന്റെ ജ്യോതിശ്ശാസ്ത്ര പാണ്ഡിത്യത്തെ പ്രകടിപ്പിച്ചിരിക്കുന്നു. അതും അല്പം വിവരിക്കാം. വക്രം:- സൂര്യചന്ദ്രന്മാരൊഴികെയുള്ള ഗ്രഹങ്ങൾക്കു, ക്രമഗതിയെ ന്നും വക്രഗതിയെന്നും രണ്ടുവിധം ഗതികളുണ്ടു്. വക്രഗതിയുള്ള ള്ളപ്പോൾ ആഗ്രഹത്തിനു സ്വതേയുള്ളതിൽ മൂന്നിരട്ടി ബലമേറും എന്നു ജ്യോതിശ്ശാംസ്ത്രകാരന്മാർ പറയുന്നു. "ഉദഗയനേ രവി ശീത മയൂഖൌ വക്രസമാഗമഗാ: പരിശേഷാ:." എന്നും, "സ്വതുംഗ വക്രോപഗതൈസ്ട്രിസംഗുണം" എന്നും ബൃഹജ്ജാതകം. "ശന്യം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/42&oldid=168405" എന്ന താളിൽനിന്ന് ശേഖരിച്ചത്