താൾ:Ramayanam 24 Vritham 1926.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


20

രാമായണം

(൫)  പത്തരമാററിനൊത്തൊരു പൊൻകൊണ്ടു
വിസ്താരത്തിൽ ചമച്ചുകിടക്കുന്ന
പത്തനങ്ങളും പത്തുനൂറായിരം
ചിത്തരമ്യമിതെത്രയും ഗോവിന്ദ!

വ്യാ - മാററു് = സ്വർണ്ണത്തിന്റെ വർണ്ണവിശേഷത്തിനുള്ള ഒരു സംജ്ഞ. വിസ്താരം = വലിപ്പം. ചമച്ചുകിടക്കുന്ന. ചമച്ചിട്ടുള്ള. കിടക്കുക, നിൽക്കുക, ഇരിക്കുക. ഈ മൂന്നു ധാതുരൂപങ്ങളേയും അനുപ്രയോഗമായി പ്രയോഗിക്കുന്നതു നടപ്പാണു്. 'കൃഷ്ണഗാഥ'ക്കാരന്റെ 'നിൽക്കൽ' പ്രസിദ്ധമാണല്ലൊ. എഴുത്തഛനു, നിൽക്കയും, ഇരിക്കയും, കിടക്കയും ആവാമെങ്കിലും, ഇരിക്കയാണധികം ഇഷ്ടം. പത്തനങ്ങൾ = തെരുവുകൾ. (ഗൃഹങ്ങൾ) ചിത്തരമ്യം = മനസ്സിനു് ആഹ്ലാദം ഉണ്ടാക്കുന്നത്. ഇതുകൊണ്ട് അയോദ്ധ്യാനഗരത്തിലെ സമ്പൽസമൃദ്ധിയെ കാണിക്കുന്നു.

(൬) മന്ദിരം തോറുമിന്ദിന്ദിരങ്ങളും
മന്ദം മന്ദം മുരണ്ടുനടക്കുന്നു
സുന്ദരാംഗിമാരാനനത്തെക്കണ്ടി-
ട്ടംബുരുഹങ്ങളെന്നോർത്തു ഗോവിന്ദ!

വ്യാ - മന്ദിരം = ഗൃഹം/ ഇന്ദിന്ദിരങ്ങൾ = വണ്ടുകൾ. മന്ദം = പതുക്കെ. സുന്ദരാ......ആനനം = സുന്ദരിമാരായ സ്ത്രീകളുടെ മുഖം. അംബുരുഹങ്ങൾ = താമരപ്പൂക്കൾ. (ഭ്രാന്തിമദലങ്കാരം)

(൭)   മന്നീരേഴും കടക്കണ്ണുകൊണ്ടുടൻ
ഖിന്നമാക്കിച്ചമച്ചരികത്താക്കും































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/33&oldid=168395" എന്ന താളിൽനിന്ന് ശേഖരിച്ചത്