താൾ:Ramayanam 24 Vritham 1926.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


21


ഇരുപത്തിനാലുവൃത്തം

കന്നൽക്കണ്ണിമാരുണ്ടായി പണ്ടതിൽ
മിന്നൽപോലേ വിളങ്ങീട്ടു ഗോവിന്ദ!

വ്യാ - മന്നീരേഴും = പതിന്നാലു ലോകവും. ലക്ഷണകൊണ്ട് ഈരേഴുലോകത്തിലുള്ള ജനങ്ങളെ ഗ്രഹിക്കണം. കടക്കണ്ണ് = കടാക്ഷം. ഖിന്നം = ഖേദത്തോടുകൂടിയത്. (കടാക്ഷമേറ്റു മന്മഥതാപം സംഭവിച്ചതിനാൽ എന്നു് സാരം) 'സന്നം' എന്ന പാഠത്തിനും അർത്ഥമിതുതന്നെ. 'രത്നം' എന്ന പാഠത്തിൽ - ഈ സുന്ദരിമാരുടെ കടാക്ഷം ഏതൊരു പുരുഷന്നു ലഭിക്കുന്നുവോ അവൻ ലോകത്തിൽവച്ചു വിലപിടിച്ചവനാകുന്നു എന്നർത്ഥം. അരികത്ത് = വശത്തിൽ. കന്നൽക്കണ്ണിമാർ+സുന്ദരിമാർ. 'കന്നൽ' എന്ന പദം ഭാഷാപണ്ഡിതന്മാരുടെ വ്യവഹാരത്തിനു വിഷയമായിട്ടുള്ളതാണ്. 'കന്നൽമിഴി' 'കന്നൽവേണി' എന്നിത്യാദി പൂർവ്വകവിപ്രയോഗം ധാരാളം കണ്ടിട്ടുള്ളതുകൊണ്ട് അത് കറുപ്പുള്ള ഒരു പദാർത്ഥമായിരിക്കുമെന്നു വിചാരിപ്പാനവകാശമുണ്ട്. കന്നൽ എന്നതിനു കരിമ്പെന്നൊ പഞ്ചസാരയെന്നോ ചിലർ അർത്ഥം പറഞ്ഞുകാണുന്നു. കരിംകൂവളപ്പൂവെന്നു ചിലരും, മത്സ്യമെന്നു മറ്റുചിലരും അഭിപ്രായപ്പെടുന്നു. നൈഷധം രണ്ടാംസർഗ്ഗത്തിൽ, ദമയന്തിയുടെ നയനവർണ്ണനത്തിൽ "അപിഖഞ്ജനമഞ്ജനാഞ്ചിതേ വിദധാതേ രുചി ഗർവ്വദുർവ്വിധം" എന്നു ശ്രീഹർഷമഹാകവി പ്രയോഗിച്ചിട്ടുള്ള 'ഖഞ്ജന'പദത്തിനു്, 'കരിങ്കുരുവി' എന്നാണു് മലയാളികൾ പണ്ടുപണ്ടേ അർത്ഥം പറഞ്ഞുകേട്ടിട്ടുള്ളത്. ആ 'ഖഞ്ജനം' തന്നെയായിരിക്കാം ദ്രാവിഡരൂപത്തിൽ 'കന്നൽ' ആയിപ്പരിണമിച്ചതെന്നു ഞാൻ വിചാരിക്കുന്നു. മിന്നൽ പോലെ = നോക്കുന്നവരുടെ കണ്ണിനെ മഞ്ഞളിപ്പിക്കുന്ന ശരീരകാന്തിയോടു കൂടി.

ഇതുവരെ ആറു പദ്യങ്ങൾകൊണ്ടു നഗരവർണ്ണനം ചെയ്തു. ഇനി അഞ്ചു പദ്യം കൊണ്ട് രാജവർണ്ണനം ഭാവിക്കുന്നു.

(൮)  മേദിനീതിലകം പോലെ മേവുന്ന
രാജധാനിയിലുണ്ടായി പണ്ടൊരു































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/34&oldid=168396" എന്ന താളിൽനിന്ന് ശേഖരിച്ചത്