താൾ:Ramayanam 24 Vritham 1926.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


19


ഇരുപത്തിനാലുവൃത്തം.

       ചന്ദ്രമണ്ഡലത്തോടുരുമ്മീടുന്ന
രത്നമാടങ്ങളുണ്ടതിൽ ഗോവിന്ദ!

വ്യാ - ഇന്ദ്രസമ്പത്ത് = ഇന്ദ്രന്റെ ഐശ്വര്യം. (ഇദി പരമൈശ്വര്യേ. എന്നു ധാതുവിൽനിന്നു സിദ്ധമായ ഇന്ദ്രശബ്ദത്തിന്നു് വളരെ ഐശ്വര്യമുള്ളവൻ എന്നു അവയവാർത്ഥം) കല്പകവൃക്ഷം, കാമധേനു മുതലായി ഇന്ദ്രനു് അസാമാന്യമായ പല ഐശ്വര്യങ്ങളുമുണ്ടെന്നു പ്രസിദ്ധമാണല്ലൊ. താഴ്ത്തുക = നിസ്സാരമാക്കുക. ഭദ്രസമ്പത്ത് = ശോഭനമായ ഐശ്വര്യം. ചന്ദ്ര ......ഉരുമ്മീടുന്ന = വളരെ പൊക്കമുള്ള. രത്നമാടങ്ങൾ = വിശേഷമായ മാളികകൾ. അതിശയോക്ത്യലങ്കാരം.
(൪)    ദിവ്യരത്നങ്ങളേക്കൊണ്ടു ദീപങ്ങൾ

സവ്യസാചികൾ വില്ലാളിവീരന്മാർ
ഹവ്യകവ്യങ്ങളെക്കൊണ്ടു നിത്യവും
ദിവ്യദേവതാപൂജനം ഗോവിന്ദ!

വ്യാ - ദിവ്യരത്നങ്ങൾ = അതിപ്രകാശമുള്ള രത്നങ്ങൾ. ദീപങ്ങൾ = വിളക്കുകൾ. (എണ്ണയും തിരിയും വേണ്ടാ. കാറ്റും മഴയും കൊണ്ടു കെട്ടു പോകയുമില്ല.) സവ്യസാചികൾ = എടത്തുകൈകൊണ്ടും അമ്പു് എയ്യാവുന്നവർ. (രണ്ടു കൈകൊണ്ടും എയ്യാവുന്നവരെന്നു താൽപര്യം)വില്ലാളി = വില്ലുകൊണ്ടു വ്യാപരിക്കു (കൈകാര്യം ചെയ്യു)ന്നവൻ എന്നു് തദ്ധിതൻ. പടയാളി. പോരാളി. മുതലാളി. ഇത്യാദി പോലെ. ഹവ്യകവ്യങ്ങൾ = ഹവ്യങ്ങളും കവ്യങ്ങളും. ഹവ്യങ്ങൾ = ദേവപ്രീതിക്കായി അഗ്നിയിൽ ഹോമിപ്പാനുള്ള നെയ്യ്, പാൽ പായസം മുതലായവ. കവ്യങ്ങൾ = പിതൃപ്രീതിക്കായി പിണ്ഡം വയ്ക്കുന്നതിനുള്ള അന്നം മുതലായതു്. ദിവ്യദേവതാപൂജനം = ദിവ്യന്മാരായ ദേവന്മാരെ പൂജിക്കുക. അഗ്നിഹോത്രം വൈശ്വദേവം മുതലായതു്. ഇതുകൊണ്ടു സാത്വികരാജസപ്രകൃതികളായ ജനങ്ങളല്ലാതെ കേവലം തമോഗുണപ്രധാനന്മാർ അവിടെയില്ലെന്നു സിദ്ധമാകുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/32&oldid=168394" എന്ന താളിൽനിന്ന് ശേഖരിച്ചത്