താൾ:Ramarajabahadoor.djvu/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുഅദ്ധ്യായം എട്ട്

"നഹുഷജന്നു വൃഷപർവ്വജപോലെ
ബഹുമതാഭവ പതിക്കയി! നീയും"
"എന്നെ നീ മറന്നുവെന്നു ഖിന്നനായി ഞാനിരുന്നു
ധന്യചരിത! വന്നതിന്നു നന്നുനന്നഹോ!"


വഞ്ചിരാജ്യയന്ത്രം, അക്കാലങ്ങളിൽ ഗുരുശിഷ്യപരസ്പരത്വത്താൽ ഏകാത്മകന്മാരായിത്തീർന്നിട്ടുള്ള രണ്ടു ഭരണകലാവിദഗ്ദ്ധന്മാരുടെ നിയന്ത്രണകൗശലംകൊണ്ടു സ്ഖലനങ്ങളും വ്യതിചലനങ്ങളും കൂടാതെ അന്തർവ്വാഹിനിയെന്നപോലെ പ്രശാന്തപ്രവർത്തനം ചെയ്തുകൊണ്ടിരുന്നു. ആ യന്ത്രനേതാക്കളായ ഗുരുശിഷ്യന്മാരിൽ ഗുരുവായ പുണ്യശ്ലോകൻ നിയോഗശക്തിയും ശിഷ്യൻ നിർവ്വഹണശക്തിയുമായി രക്ഷാകർമ്മം, തങ്ങൾക്കു വിശ്രുതികരവും ജനങ്ങൾക്കു ക്ഷേമകരവും ആകുംവണ്ണം നിറവേറ്റിവന്നു. ഒരു സംഹാരശക്തിയുടെ ഉദയം സമീക്ഷിച്ചപ്പോൾ, ഗുണത്രയത്തിൽ സാത്വികം എന്നതിനെ സ്ഥിതികാരകനായ ഗുരുനാഥൻ, ജീവപ്രതിഷ്ഠാക്രിയയാലെന്നപോലെ ശിഷ്യശക്തിയിലോട്ടു വിനിമയം ചെയ്തു. ശിഷ്യശക്തി വിധുന്തുദപ്രഭാവം കൈക്കൊണ്ട് ഗുരുതേജസ്സിനെ ഗ്രഹിപ്പാൻ ഉദ്യമിക്കാതെ അവലംബനിലയെ പുലർത്തി പരിപാലനകർമ്മം ഭക്തിപൂർവ്വം നിർവ്വഹിച്ചതുതന്നെ ടിപ്പുവിന്റെ ദുർമ്മോഹത്തെയും മത്സരബുദ്ധിയെയും പ്രക്ഷുബ്ധമാക്കി. ഭൃത്യശക്തിക്ക് ഉത്തരദേശത്തിലെ രീതി അനുസരിച്ചു 'ദിവാൻ' എന്നുള്ള സ്ഥാനംകൂടി നല്കിയപ്പോൾ 'രാമരാജാവു' തന്നോടു സമാനപ്രാഭവം അവകാശപ്പെടുന്നു എന്നു ടിപ്പുവിന്റെ മത്സരേക്ഷ ദർശിച്ചു അയാളുടെ മർദ്ദനകാംക്ഷ പ്രവൃദ്ധോഗ്രമായി സമുജ്ജ്വലിച്ചു. തന്റെ ദ്രോഹത്തിനും കോപത്തിനും പാത്രമെന്നു വിധിക്കപ്പെട്ട വഞ്ചിരാജ്യത്തിലെ സേനാസജ്ജീകരണത്തിനുള്ള യത്നങ്ങളെ ശിഥിലീഭവിപ്പിക്കാൻ ചാരവലയമാകുന്ന ക്ഷുദ്രപ്രയോഗ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/83&oldid=168345" എന്ന താളിൽനിന്ന് ശേഖരിച്ചത്