താൾ:Ramarajabahadoor.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അവലംബിച്ചുപോന്ന ആ മഹിഷാകാരത്തിന്റെ കണ്ഠം ഒന്നു നിവർന്ന്, ചില സന്തോഷാക്രോശങ്ങൾകൊണ്ടു മുമ്പിൽ കണ്ട ഭാഗ്യമഹിമാവെ അഭിവാദ്യം ചെയ്തു. 'കാളിപ്രഭാവഭട്ടൻ' എന്ന് ഏതു സന്ദർഭത്തിലോ കേട്ടിരുന്ന ഒരു പുണ്യവാന്റെ നാമം അപഹരിച്ചുകൊണ്ട് നമ്മുടെ ദേശാടനക്കാരൻ ഗാംഗുറാം പ്രഭുവെ സന്ദർശിച്ചു. 'നശിച്ചുപോകട്ടെ' എന്നുള്ള ശാപമന്ത്രത്തോടെ ഒരു മരതകമണി കാഴ്ചവെച്ചപ്പോൾ, ഭട്ടന് ഗാംഗുറാം പ്രഭുവിന്റെ മന്ദിരത്തിൽ കങ്കന്റെ പദവിയും ഉദ്യാനാദികളിൽ മാണീവരസ്ഥാനവും സിദ്ധമായി. ഭട്ടന്റെ പാദസ്പർശം ഉണ്ടായ പറമ്പുകളും പാടങ്ങളും ഗാംഗുറാം പ്രഭുവിനു സമ്പദ്ഖനികളായിത്തീർന്നു. പ്രകൃതിദേവൻ തന്റെ സത്കർമ്മങ്ങളിൽ സംപ്രീതനായി, സ്വയമേവ തന്നെ അനുഗ്രഹിപ്പാൻ അവതീർണ്ണനായിരിക്കുന്നു എന്നുപോലും കാലാനുരൂപമായ വിശ്വാസാന്ധ്യത്താൽ ഗാംഗുറാം പ്രഭു തീർച്ചയാക്കി, ഭട്ടനെ ഒരു അവതാരദേവനെപ്പോലെ ആരാധിച്ചു തുടങ്ങി. എന്നാൽ, ജന്മനാ താന്മാത്രനായുള്ള ഭട്ടനു പ്രഭുസേവനം പ്രായേണ ശ്വാനവൃത്തിയാണെന്നു തോന്നി. എന്നു മാത്രമല്ല ഗാംഗുറാംപ്രഭുവിനെ അനുഗ്രഹിച്ച ഭാഗ്യമൂർത്തിയെ സ്വാഭീഷ്ടങ്ങളുടെ നിർവഹണത്തിന് തനിക്കും ദാസനാക്കിക്കൂടെ എന്നൊരു പ്രശ്നവും ഭട്ടന്റെ ഹൃദയത്തിൽ അങ്കുരിച്ചു. വ്യവസായചതുരനായ ഗാംഗുറാം പ്രഭു തന്റെ സമ്പദ്പർജന്യന്റെ മുഖക്ലമം കണ്ട് അതിന്റെ നിദാനത്തെയും ചികിത്സാക്രമത്തെയും ബുദ്ധിദൃഷ്ട്യാ ഗ്രഹിച്ചു. തിങ്കൾ ഒന്നു കഴിയും മുമ്പ് ഭട്ടൻ സിരഹസ്തിനസത്രത്തിന്റെ വഴിപോലുള്ള ഭരിപ്പിന്, ഗാംഗുറാം പ്രഭുവിന്റെ സർവ്വാധികാരപ്രാതിനിധ്യത്തോടെ കാർബാറിയായി അവരോധിക്കപ്പെട്ടു. ഈ അധികാരദാനത്തിനു സാക്ഷ്യമായുള്ള ശാസനത്തിലെ 'ഭരിപ്പു' പദത്തെ ഭട്ടൻ 'ഭസ്മീകരിപ്പ്' എന്നു വായിച്ച് ഭട്ടാദർശനം അനുസരിച്ചുള്ള വഴിപോലതന്നെ സത്രഭരണം തുടങ്ങി.

ഭട്ടന്റെ പ്രഥമക്രിയ സത്രമന്ദിരത്തിന്റെ നവീകരണമായിരുന്നു. ഗാംഗുറാം പ്രഭുവിന്റെ വക മൂന്നു പതിനായിരം വരാഹൻ ഭട്ടഭണ്ഡാരത്തിലേക്കു പാഞ്ഞു. നവകാർബാറിയുടെ വിശ്വകർമ്മത്വം ഇതോടെ അവസാനിച്ചില്ല. സത്രത്തിന്റെ പടിഞ്ഞാറുവശത്ത് ധർമ്മക്രിയയുടെ പരിപോഷണത്തിനായി കുഴിച്ച് കൽപ്പടികളും കെട്ടി മിനുസമാക്കിയ ജലാശയം മറ്റൊരു പതിനായിരത്തെ ഭട്ടഭണ്ഡാരത്തിലേക്കു സ്ഥലംമാറ്റി. ജലാശയം അതിന്റെ ഉടമസ്ഥനായ ധനദപ്പെരുമാൾക്ക് എന്തു പുണ്യപൂരം സമർപ്പിച്ചു എന്നോ! അതിൽ അപ്പോഴപ്പോൾ കണ്ടു തുടങ്ങിയ ജലജങ്ങൾ മനുഷ്യശരീരങ്ങളായിരുന്നതിനാൽ എത്ര ദുഃഖങ്ങൾക്കു ശാന്തി വരുത്തി! എന്നാൽ ഭട്ടനയം ഗ്രഹിച്ചിരുന്ന സത്രരക്ഷികൾ കാര്യബോധനത്തിനും ആജ്ഞയ്ക്കും സംഗതിയുണ്ടാക്കാതെ ഓരോ കുഴിമാന്തലോടെ ആ സംഭവങ്ങളെ അവസാനിപ്പിച്ചു. ചുരുക്കത്തിൽ രക്ഷയെക്കാൾ ശിക്ഷയുടെ ദാതാവായും ദാനത്തെക്കാൾ ദോഹനത്തിന്റെ കർത്താവായും ഭട്ടൻ ആരംഭിച്ച ഭരണക്രമം ഗാംഗുറാം പ്രഭുവിന്റെ മോക്ഷസോ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/5&oldid=168308" എന്ന താളിൽനിന്ന് ശേഖരിച്ചത്